എ​യ്ഡ്സ് ദി​നാ​ച​ര​ണം
Wednesday, December 1, 2021 10:36 PM IST
ക​ട്ട​പ്പ​ന: ക്രൈ​സ്റ്റ് കോ​ള​ജി​ൽ ലോ​ക എ​യ്ഡ്സ് ദി​നാ​ച​ര​ണം ന​ട​ത്തി. അ​സ​മ​ത്വ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക, എ​യ്ഡ്സ് അ​വ​സാ​നി​പ്പി​ക്കു​ക എ​ന്ന​താ​യി​രു​ന്നു ഈ ​വ​ർ​ഷ​ത്തെ പ്ര​മേ​യം. എംഎ​സ്ഡ​ബ്ല്യു വി​ഭാ​ഗ​ത്തി​ന്‍റെ​യും ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗ​ത്തി​ന്‍റെ​യും എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ള​ജി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്ത മി​നി മാ​ര​ത്തോ​ണ്‍ സം​ഘ​ടി​പ്പി​ച്ചു.
കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി ബോ​ബ​ൻ ടി. ​അ​ഗ​സ്റ്റി​ൻ മാ​ര​ത്തോ​ണ്‍ ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ എം​എ​സ്ഡ​ബ്ല്യു വി​ഭാ​ഗം മേ​ധാ​വി ഫാ. ​അ​നു​പ് തു​രു​ത്തി​മ​റ്റം സി ​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പൽ റ​വ. ഡോ. ​അ​ല​ക്സ് ലൂ​യി​സ് സി​എം​ഐ, അ​നു ജോ​സ​ഫ്, വൈ​സ് പ്രി​ൻ​സി​പ്പൽ ഫാ. ​സ​ന്തോ​ഷ് ചെ​ന്പ​ക​ത്തു​ങ്ക​ൽ സി​എം​ഐ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ബി​ബി​ൻ​മോ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

കു​മ​ളി: കു​മ​ളി​യി​ൽ കേ​ര​ള സ്റ്റേ​റ്റ് എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദി​നാ​ച​ര​ണം ന​ട​ത്തി. കു​മ​ളി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഷ​ബാ​ന ബീ​ഗം അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ദി​നാ​ച​ര​ണ​ത്തോ​ടൊ​പ്പം കു​മ​ളി പൊ​തു​വേ​ദി​യി​ൽ ബോ​ധ​വ​ത്ക്ക​ര​ണ ക്യാ​ന്പും സം​ഘ​ടി​പ്പി​ച്ചു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​എം. സി​ദ്ദി​ഖ്, ജ​ഐ​ച്ച് ഐ ​മാ​ട​സ്വാ​മി, കു​മ​ളി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജ​ൻ, പ്രാ​ഗ്രാം ഡ​യ​റ​ക്ട​ർ കെ.​എം. ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

നെ​ടു​ങ്ക​ണ്ടം: ലോ​ക എ​യ്ഡ്സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് ജി​ല്ലാ എ​യ്ഡ്സ് നി​യ​ന്ത്ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​ങ്ക​ണ്ട​ത്ത് സ​ന്ദേ​ശ റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ച്ചു. നെ​ടു​ങ്ക​ണ്ടം പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച ബോ​ധ​വ​ൽ​ക​ര​ണ റാ​ലി നെ​ടു​ങ്ക​ണ്ടം ജു​ഡീ​ഷൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് റോ​വി​ൻ റോ​ഡ്രി​ഗ്സ് ഫ്ളാ​ഗോ​ഫ് ചെ​യ്തു.
തു​ട​ർ​ന്ന് നെ​ടു​ങ്ക​ക​ണ്ടം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ചേ​ർ​ന്ന പൊ​തു​സ​മ്മേ​ള​നം എം.​എം. മ​ണി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു. നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. കു​ഞ്ഞ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ടി​ബി ആ​ൻ​ഡ് എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ ഓ​ഫീ​സ​ർ ബി. ​സെ​ൻ​സി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജി​ല്ലാ എ​യ്ഡ്സ് നി​യ​ന്ത്ര​ണ വി​ഭാ​ഗം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​കെ. ബി​ന്ദു, നെ​ടു​ങ്ക​ണ്ടം സി​ഐ ബി.​എ​സ്. ബി​നു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി​ജ​യ​കു​മാ​രി എ​സ്. ബാ​ബു, പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു സ​ഹ​ദേ​വ​ൻ, താ​ലൂ​ക്കാ​ശു​പ​ത്രി സൂ​പ്ര​ണ്ട് കെ. ​അ​നൂ​പ്, സി​ജോ ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗ​ച്ചു.