സെ​ക്ര​ട്ട​റി കളിയാക്കിയെ​ന്ന പ​രാതി​യി​ൽ കൗ​ണ്‍​സിൽ യോഗം പി​രി​ച്ചുവി​ട്ടു
Wednesday, December 1, 2021 10:38 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യും ഭ​ര​ണ​ക​ക്ഷി അം​ഗ​ങ്ങ​ളും ത​മ്മി​ൽ നാ​ണം​കെ​ട്ട പോ​ര്. പോ​രി​നെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ യോ​ഗം അ​ല​ങ്കോ​ല​പ്പെ​ട്ടു. യോ​ഗ​ത്തി​നി​ടെ ഭ​ര​ണ​ക​ക്ഷി അം​ഗ​ത്തെ സെ​ക്ര​ട്ട​റി കളിയാക്കിയെന്ന പ​രാ​തി​യെത്തുട​ർ​ന്നാ​ണ് കൗ​ണ്‍​സി​ൽ യോ​ഗം അ​ല​ങ്കോ​മാ​യ​ത്. സെ​ക്ര​ട്ട​റി മാ​പ്പ് പ​റ​യ​ണ​മെ​ന്ന ആ​വ​ശ്യം നി​ഷേ​ധി​ച്ച​തി​നെത്തുട​ർ​ന്നുണ്ടാ​യ ഒച്ചപ്പാടിൽ കൗ​ണ്‍​സി​ൽ യോ​ഗം പി​രി​ച്ചുവി​ടുകയായിരുന്നു.

ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ അജ​ണ്ട ​വ​ച്ചാ​ണ് കൗ​ണ്‍​സി​ൽ യോ​ഗം ചേ​ർ​ന്ന​ത്. യോ​ഗം ആ​രം​ഭി​ച്ച​പ്പോ​ൾ ത​ന്നെ ന​ഗ​ര​സ​ഭ​യി​ൽ സെ​ക്ര​ട്ട​റി​ക്കെ​തി​രേ ഭ​ര​ണ​ക​ക്ഷി അം​ഗ​ങ്ങ​ൾ ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചു. നി​ഷേ​ധാ​ത്മ​ക നി​ല​പാ​ട് തു​ട​രു​ന്ന സെ​ക്ര​ട്ട​റി മാ​പ്പ് പ​റ​യു​ക​യോ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽനി​ന്നു പു​റ​ത്തുപോ​വു​ക​യോ വേ​ണ​മെ​ന്ന ഭ​ര​ണ​ക​ക്ഷി കൗ​ണ്‍​സി​ല​ർ​മാ​ർ നി​ല​പാ​ട് എ​ടു​ത്തു. എ​ന്നാ​ൽ, സെ​ക്ര​ട്ട​റി​യെ മാ​റ്റി​നി​ർ​ത്തി​യു​ള്ള കൗ​ണ്‍​സി​ൽ യോ​ഗം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് എ​ൽ​ഡി​എ​ഫ്, ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​രും വ്യ​ക്ത​മാ​ക്കി​യ​തോ​ടെ സ​ഭ ക​ലു​ഷി​ത​മാ​യി. ഇ​തി​നി​ട​യി​ലാ​ണ് സെ​ക്ര​ട്ട​റി ത​ന്നെ കോ​പ്രാ​യം കാ​ട്ടി​യെ​ന്നാ​രോ​പി​ച്ച് ഭ​ര​ണ​ക​ക്ഷി കൗ​ണ്‍​സി​ല​ർ രം​ഗ​ത്തെ​ത്തി​യ​ത്.