പ​ട്ട​യ​മി​ല്ലാ​ത്ത​തി​നാ​ൽ ക​ഷ്ട​ത്തി​ലാ​യി 40 കു​ടും​ബം​ങ്ങൾ
Wednesday, December 1, 2021 10:38 PM IST
നെ​ടു​ങ്ക​ണ്ടം: പ​ട്ട​യ​മി​ല്ലാ​ത്ത​തി​നാ​ൽ നെ​ടു​ങ്ക​ണ്ടം ആ​ശാ​രി​ക്ക​ണ്ട​ത്തെ രാ​ജീ​വ് ഗാ​ന്ധി ദ​ശ​ല​ക്ഷം പാ​ർ​പ്പി​ട പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ സാ​ധി​ക്കാ​തെ 40 കു​ടും​ബ​ങ്ങ​ൾ. നി​യ​മ പ്ര​ശ്ന​ങ്ങ​ളി​ൽ കു​ടു​ങ്ങി​യി​രി​ക്കു​ക​യാ​ണ് പാ​ർ​പ്പി​ട പ​ദ്ധ​തി​യി​ലെ താ​മ​സ​ക്കാ​ർ.
രാ​ജീ​വ് ഗാ​ന്ധി ദ​ശ​ല​ക്ഷം പാ​ർ​പ്പി​ട പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള വീ​ടു​ക​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡി​നാ​ണ്. 20 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡ് നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ർ​എ​സ്പി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​എ​സ്. ഷാ​ജി​യും, പു​ഷ്പ​കു​മാ​രി എ​ന്ന വ്യ​ക്തി​യും സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ മ​നു​ഷ്യ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട്ടി​രു​ന്നു.

ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള വീ​ടു​ക​ളു​ടെ ആ​ധാ​രം ര​ണ്ടു​മാ​സ​ത്തി​ന​കം ന​ൽ​ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡി​ന് ഉ​ത്ത​ര​വ് ന​ൽ​കി​യി​രു​ന്നു. വീ​ടു​ക​ൾ വി​ൽ​പ​ന ന​ട​ത്തി​യ സ​മ​യ​ത്ത് ഉ​ട​മ​സ്ഥ​വ​കാ​ശം മ​റ്റാ​ളു​ക​ൾ​ക്കാ​യി​രു​ന്നു. ഇ​തു പ്ര​തി​സ​ന്ധി​യാ​യി. 40 പേ​രാ​ണ് നി​യ​മ​ക്കു​രു​ക്കി​ൽ പെ​ട്ടി​രി​ക്കു​ന്ന​ത്.

സ്വ​ന്തം ഉ​ട​മ​സ്ഥ​ത​യി​ൽ ഭൂ​മി​യും വീ​ടും ഇ​പ്പോ​ഴും കൈ​വ​ശ​മു​ള്ള 10 പേ​ർ​ക്ക് പ​ട്ട​യം ല​ഭി​ച്ചു. വീ​ട് കൈ​മാ​റ്റം ചെ​യ്ത​വ​ർ​ക്കാ​ണ് പ​ട്ട​യം ല​ഭി​ക്കാ​ൻ ത​ട​സ​മു​ള്ള​ത്. വീ​ടു​ക​ൾ അ​റ്റ​കു​റ്റ​പ്പണി ചെ​യ്യു​ന്ന​തി​നു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യം നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് കോ​ള​നി നി​വാ​സി​ക​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്നും ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​രു​ടെ ആ​ധാ​രം അ​ടി​യ​ന്ത​ര​മാ​യി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും 2019 ൽ ​മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ സ്ഥ​ലം കൈ​മാ​റ്റം ചെ​യ്തെ​ന്ന കാ​ര​ണ​ത്താ​ൽ വീ​ടു​ക​ളു​ടെ ആ​ധാ​രം ന​ൽ​കാ​ൻ ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡ് ത​യ്യാ​റാ​കു​ന്നി​ല്ല.
പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് എം.​എ​സ്. ഷാ​ജി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.