റി​പ്പോ​ർ​ട്ട് ത​ള്ള​ണം: അ​ഗ്രി.​ അ​സി​സ്റ്റന്‍റ്സ് അ​സോ.
Wednesday, December 1, 2021 10:40 PM IST
തൊ​ടു​പു​ഴ: കൃ​ഷിവ​കു​പ്പ് പു​നഃ​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെട്ട് സി​എ​സ് ഡേ​റ്റ​മേ​ഷ​ൻ ക​ന്പ​നി ത​യാ​റാ​ക്കി​യ ക​ര​ട് റി​പ്പോ​ർ​ട്ട് ് ത​ള്ളി​ക്ക​ള​യ​ണ​മെ​ന്ന് അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ അ​സി​സ്റ്റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. വേ​ണ്ട​ത്ര പ​ഠ​ന​വും ക​ർ​ഷ​ക​രു​ടേ​യും ജീ​വ​ന​ക്കാ​രു​ടെ​യും സം​ഘ​ട​ന​ക​ളു​മാ​യോ ച​ർ​ച്ച ന​ട​ത്താ​തെ​യും ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് ക​ർ​ഷ​ക​ർ​ക്ക് പ്ര​യോ​ജ​നം ചെ​യ്യി​ല്ലെ​ന്നും ഉ​ന്ന​ത ത​സ്തി​ക​ക​ൾ മാ​ത്രം ശിപാ​ർ​ശ ചെ​യ്യു​ന്ന​താ​ണെ​ന്നും യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സി​നു മു​ന്നി​ൽ റി​പ്പോ​ർ​ട്ട് ക​ത്തി​ച്ചു പ്ര​തി​ഷേ​ധി​ച്ചു.
സ​മ​രം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എം.​സി​ദ്ധി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ജി​ഷ്കു​മാ​ർ, ബി​ബി​ൻ ഐ​സ​ക്ക്, പ്ര​ദീ​ഷ് കു​മാ​ർ നേ​തൃ​ത്വം ന​ൽ​കി.