തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​ക​ൾ കാ​ർ​ഷി​ക മേ​ഖ​ല​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി ന​ട​പ്പാ​ക്ക​ണ​മെ​ന്ന്
Thursday, December 2, 2021 10:23 PM IST
രാ​ജാ​ക്കാ​ട്: കാ​ർ​ഷി​ക മേ​ഖ​ല​ക്കും ക്ഷീ​രമേ​ഖ​ല​ക്കും പ്രാ​ധാ​ന്യം ന​ൽ​കി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക​ൾ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.
വ​ർ​ഷ​ങ്ങ​ളാ​യി നീ​ർ​ക്കു​ഴി നി​ർ​മാ​ണം, ത​ട്ടു​തി​രി​ക്ക​ൽ, ജൈ​വ​വേ​ലി നി​ർ​മ്മാ​ണം, ത​രി​ശു​ഭൂ​മി കൃ​ഷി​യോ​ഗ്യ​മാ​ക്ക​ൽ, ക​ന്പോ​സ്റ്റു​കു​ഴി, തോ​ടു​പു​ന​രു​ദ്ധാ​ര​ണം എ​ന്നീ ജോ​ലി​ക​ളാ​ണ് തൊ​ഴി​ലു​റ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തിവ​രു​ന്ന​ത്. കൃ​ഷി അ​നു​ബ​ന്ധ​മാ​യി ഒ​രു പ​ണി​ക​ളും ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്നി​ല്ല.ക്ഷീ​ര​മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രേ​യും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി വേ​ത​നം അ​നു​വ​ദി​ക്കു​മെ​ന്ന വാ​ഗ്ദാ​ന​വും പാ​ലി​ക്കു​ന്നി​ല്ല. ആ​ദ്യ​കാ​ല​ത്ത് വി​ള​വെ​ടു​പ്പ് ഒ​ഴി​കെ​യു​ള്ള കൃ​ഷി ജോ​ലി​ക​ൾ ചെ​യ്യാ​മാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ഒ​രു പ​ണി​യും ന​ട​ത്തു​ന്നി​ല്ല. മെ​റ്റീ​രി​യ​ൽ കോ​സ്റ്റ് വ​ർ​ക്കു​ക​ൾ ചെ​യ്യു​ന്ന​തി​നും ത​ട​സ​ങ്ങ​ളു​ണ്ട്.
ആ​കെ ചെ​യ്യു​ന്ന പ്ര​വൃ​ത്തി​യു​ടെ 40 ശ​ത​മാ​നം തു​ക​യാ​ണ് മെ​റ്റീ​രി​യ​ൽ കോ​സ്റ്റ് വ​ർ​ക്കി​ന് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക​ൾ ന​ട​ക്കു​ന്ന പ​റ​ന്പു​ക​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന കോ​ണ്‍​ക്രീ​റ്റ് ബോ​ർ​ഡു​ക​ൾ വ​ലി​യ ധ​ന​ന​ഷ്ട​മു​ണ്ടാ​ക്കു​ന്നെ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്.
തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക​ൾ ത​യ്യാ​റാ​ക്കു​ന്പോ​ൾ മേ​ഖ​ല​യി​ലെ കൃ​ഷി​ക്കാ​ർ​ക്കും ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കും ഗു​ണ​ക​ര​മാ​യ ജോ​ലി​ക​ൾ ചെ​യ്യു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യ​ണ​മെ​ന്നും കൂ​ടു​ത​ൽ മെ​റ്റീ​രി​യ​ൽ കോ​സ്റ്റ് വ​ർ​ക്കു​ക​ൾ ചെ​യ്യാ​ൻ വേ​ണ്ട ഫ​ണ്ടു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.