ഇ​ട​വെ​ട്ടി​യി​ൽ കാ​ഴ്ച മ​റ​ച്ച് റോ​ഡ് കൈ​യേ​റി കാ​ട്
Sunday, December 5, 2021 10:33 PM IST
ഇ​ട​വെ​ട്ടി: ഡ്രൈ​വ​ർ​മാ​രു​ടെ കാ​ഴ്ച മ​റ​ച്ചും കാ​ൽ ന​ട​യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട ഭീ​ഷ​ണി​യു​മാ​യി ഇ​ടു​ങ്ങി​യ റോ​ഡി​ലെ വ​ള​വി​ൽ കാ​ടു വ​ള​ർ​ന്നു.
തൊ​ടു​പു​ഴ-​വെ​ള​ളി​യാ​മ​റ്റം റോ​ഡി​ൽ ഇ​ട​വെ​ട്ടി ഇ​എം​എ​സ് ഭ​വ​ന് സ​മീ​പ​മു​ള​ള കൊ​ടും വ​ള​വി​ലാ​ണ് കാ​ടും പ​ട​ലും റോ​ഡ് കൈ​യേ​റി​യ​ത്.
കാ​ടു വ​ള​ര്ന്ന​തു മൂ​ലം വീ​തി​യി​ല്ലാ​ത്ത കൊ​ടും വ​ള​വി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ ഒ​രേ സ​മ​യം എ​തി​ർ​ദി​ശ​ക​ളി​ലൂ​ടെ ക​ട​ന്നു പോ​കാ​ൻ ഏ​റെ ബു​ദ്ധി​മു​ട്ടാ​ണ്. വാ​ഹ​നം വ​രു​ന്പോ​ൾ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് അ​പ​ക​ട​മു​ണ്ടാ​കാ​തെ ഇ​തു വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. ഏ​താ​നും ദി​വ​സംമു​ന്പ് രാ​വി​ലെ ജോ​ലി​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന ജീ​വ​ന​ക്കാ​ര​ന് വാ​ഹ​നം വ​ന്ന​പ്പോ​ൾ പു​ൽ​പ്പ​ട​ർ​പ്പി​ലേ​ക്ക് ഒ​തു​ങ്ങി നി​ൽ​ക്കു​ന്ന​തി​നി​ടെ പാ​ന്പു ക​ടി​യേ​റ്റി​രു​ന്നു.
ഈ ​റോ​ഡി​ന് ബ​ദ​ലാ​യി വ​ള​വ് നി​വ​ർ​ത്തി​യു​ള​ള സ​മാ​ന്ത​ര പാ​ത വെ​ള​ളി​യാ​മ​റ്റം റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ത​യാ​റാ​ക്കി​യ​താ​ണ്. എ​ന്നാ​ൽ പ​ദ്ധ​തി ഇ​തോ​ടെ നി​ല​ച്ചു.
നി​ര​വ​ധി ബ​സു​ക​ള​ട​ക്കം ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ൾ ഓ​ടു​ന്ന തി​ര​ക്കേ​റി​യ പാ​ത​യാ​ണി​ത്. വെ​ള​ളി​യാ​മ​റ്റം, പ​ന്നി​മ​റ്റം, നാ​ളി​യാ​നി, പൂ​മാ​ല, വെ​ട്ടി​മ​റ്റം, ചി​ല​വ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള​ള ഈ ​പാ​ത​യി​ലൂ​ടെ ഇ​ടു​ക്കി റൂ​ട്ടി​ലെ കു​രു​തി​ക്ക​ള​ത്തേ​ക്കും എ​ളു​പ്പ​ത്തി​ൽ എ​ത്താം.