മൂ​ന്നാ​റി​നെ മി​ക​ച്ച ഹൈ ​ആ​ൾ​ട്ടി​റ്റ്യൂ​ഡ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റാ​ക്കും: മ​ന്ത്രി അ​ബ്ദു റ​ഹ്മാ​ൻ
Monday, December 6, 2021 10:21 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​റി​ലെ ഹൈ ​ആ​ൾ​ട്ടി​റ്റ്യൂ​ഡ് സ്പോ​ർ​ട്സ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​നെ രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച ട്രെ​യി​നിം​ഗ് സെ​ന്‍റ​റാ​ക്കി വി​ക​സി​പ്പി​ക്കു​മെ​ന്ന് സ്പോ​ർ​ട്സ് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ. മൂ​ന്നാ​റി​ൽ ഹൈ ​ആ​ൾ​ട്ടി​റ്റ്യൂ​ഡ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ന്‍റെ ഭാ​ഗ​മാ​യ കെ​ട്ടി​ട​വും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും മൈ​താ​ന​വും മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നും അ​ബ്ദു​റ​ഹ്മാ​നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.
കെ​ട്ടി​ട​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള ഹോ​സ്റ്റ​ൽ മു​റി​ക​ളു​ടെ സൗ​ക​ര്യ​വും മ​ന്ത്രി​മാ​ർ പ​രി​ശോ​ധി​ച്ചു. എ. ​രാ​ജ എം​എ​ൽ​എ​യും ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്ദ​ർ​ശ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.
ഉ​ദ്ഘാ​ട​നം ന​ട​ത്തി​യി​ട്ട് മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി​ട്ടും വി​ക​സ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​കാ​ത്ത ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ലെ കെ​ട്ടി​ട​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും മൈ​താ​ന​ത്തി​ന്‍റെ​യും ട്രാ​ക്കി​ന്‍റെ​യും അ​വ​സ്ഥ അ​തി​ശോ​ച​നീ​യ​മാ​ണ്.