നെ​റ്റ്‌വ​ർ​ക്ക് ത​ക​രാ​ർ: ഏ​ല​ക്കാ ലേ​ലം മു​ട​ങ്ങി
Monday, January 17, 2022 10:40 PM IST
ക​ട്ട​പ്പ​ന: നെ​റ്റ് വ​ർ​ക്ക് ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഏ​ല​ക്ക ഓ​ണ്‍​ലൈ​ൻ ലേ​ലം മു​ട​ങ്ങി. സ്പൈ​സ​സ് ബോ​ർ​ഡി​ന്‍റെ പു​റ്റ​ടി​യി​ലും ബോ​ഡി​നാ​യ്ക്ക​ന്നൂ​രി​ലും ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ന​ട​ക്കേ​ണ്ട ഓ​ണ്‍​ലൈ​ൻ ഏ​ല​ക്ക ലേ​ല​മാ​ണ് മു​ട​ങ്ങി​യ​ത്. സു​ഗ​ന്ധ​ഗി​രി സ്പൈ​സ​സ് ആ​ൻ​ഡ് പ്രൊ​മോ​ഷ​ൻ ട്രെ​ഡി​ങ് ക​ന്പ​നി​യു​ടെ കി​ഴി​ലു​ള്ള ഓ​ണ്‍​ലൈ​ൻ ലേ​ല​മാ​ണ് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്.

172 ലോ​ട്ടു​ക​ളാ​ണ് വി​ൽ​പ​ന​ക്കാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​ദ്യ​ത്തെ 48 ലോ​ട്ടു​ക​ൾ വി​ൽ​ക്കു​ന്ന​ത് വ​രെ സെ​ർ​വ​ർ പ്ര​ശ​നം ഉ​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് ന​ട​ക്കേ​ണ്ടി​യി​രു​ന്ന ലേ​ലം നെ​റ്റ് വ​ർ​ക്ക് ത​ട​സം മൂ​ലം ത​ട​സ​പ്പെ​ട്ടു. ബോ​ഡി നാ​യ്ക്ക​ന്നൂ​രി​ലാ​ണ് പ്ര​ശ​നം ഉ​ണ്ടാ​യ​ത്. ഒ​രേ സ​മ​യ​ത്ത് ര​ണ്ടി​ട​ത്തും ഒ​രു​പോ​ലെ ലേ​ലം ന​ട​ക്കു​ന്ന​തി​നാ​ൽ ഒ​രു സ്ഥ​ല​ത്തു ത​ട​സം ഉ​ണ്ടാ​യാ​ൽ ലേ​ലം നി​ർ​ത്തി വ​യ്ക്കേ​ണ്ടി വ​രും. ഒ​പ്്്റ്റി​ക്ക​ൽ കേ​ബി​ൾ മു​റി​ഞ്ഞുപോ​യ​താ​ണ് നെ​റ്റ് വ​ർ​ക്ക് ത​ക​രാ​റി​ലാ​കാ​ൻ കാ​ര​ണ​മെ​ന്ന് ബി ​എ​സ് എ​ൻ എ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ലേ​ലം ത​ട​സ​പ്പെ​ടു​ന്പോ​ൾ ശ​രാ​ശ​രി വി​ല 927 രൂ​പ​ആ​യി​രു​ന്നു. മു​ട​ങ്ങി​യ ലേ​ലം ഇ​നി എ​ന്ന് ന​ട​ക്കു​മെ​ന്ന് വ്യ​ക്ത​മ​ല്ല.

നാ​ളെ ന​ട​ക്കേ​ണ്ട ലേ​ലം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ൻ​പ് പ്ര​ശ​നം പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ബി ​എ​സ് എ​ൻ എ​ൽ. ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന ഇ​ടു​ക്കി ഡി​സ്ട്രി​ക്ട് ട്രെ​ഡി​ഷ​ണ​ൽ കാ​ർ​ഡ​മം പ്രൊ​മോ​ഷ​ൻ ക​ന്പ​നി​യു​ടെ ഓ​ണ്‍​ലൈ​ൻ ലേ​ലം ത​ട​സം കൂ​ടാ​തെ ന​ട​ന്നു.

ആ​കെ വി​ല്പ​നയ്​ക്ക് വ​ന്ന 57495.8 കി​ലോ​ഗ്രാ​മി​ൽ 56471.3 കി​ലോ​ഗ്രാം വി​റ്റു. കൂ​ടി​യ വി​ല 1297 രൂ​പ​യും ശ​രാ​ശ​രി വി​ല 897.64 രൂ​പ​യു​മാ​യി​രു​ന്നു.