ധീ​ര​ജ് വ​ധം: ക​സ്റ്റ​ഡി അ​പേ​ക്ഷ ഇ​ന്നു പ​രി​ഗ​ണി​ക്കും
Monday, January 17, 2022 10:42 PM IST
മു​ട്ടം: ഇ​ടു​ക്കി ഗ​വ.​എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ധീ​ര​ജ് രാ​ജേ​ന്ദ്ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ സം​ഘം ന​ൽ​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​തു ഇ​ന്ന​ത്തേ​ക്കു മാ​റ്റി. കേ​സ് പ​രി​ഗ​ണി​ക്കു​ന്ന മു​ട്ടം ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി​ക്ക് അ​സൗ​ക​ര്യ​മാ​യ​തി​നെ തു​ട​ർ​ന്നു കീ​ഴ്ക്കോ​ട​തി ജ​ഡ്ജി​യാ​ണ് അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഇ​ന്ന​ത്തേ​ക്കു മാ​റ്റി​യ​ത്.

കോ​വി​ഡ് മൂ​ലം ഓ​ണ്‍​ലൈ​നി​ലാ​ണ് കോ​ട​തി ന​ട​പ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്. പീ​രു​മേ​ട് സ​ബ്ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ഒ​ന്നാം​പ്ര​തി നി​ഖി​ൽ പൈ​ലി, ര​ണ്ടാം പ്ര​തി ജെ​റി​ൻ ജോ​ജോ, മൂ​ന്നാം പ്ര​തി ജി​തി​ൻ ഉ​പ്പു​മാ​ക്ക​ൽ, അ​ഞ്ചാം​പ്ര​തി ജ​സി​ൻ ജോ​യി എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ മു​ട്ടം കോ​ട​തി​യി​ൽ എ​ത്തി​ച്ച​ത്.

കീ​ഴ​ട​ങ്ങി​യ നാ​ലാം പ്ര​തി നി​ധി​ൻ ലൂ​ക്കോ​സി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ഇ​ന്ന​ലെ പീ​രു​മേ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി പീ​രു​മേ​ട് സ​ബ്ജ​യി​ലി​ൽ റി​മാ​ൻ​ഡ് ചെ​യ്തു.