പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​നം
Tuesday, January 18, 2022 10:27 PM IST
നെ​ടു​ങ്ക​ണ്ടം: സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ള ന​ട​പ്പി​ലാ​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു​ള്ള സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നെ​ടു​ങ്ക​ണ്ട​ത്ത് ന​ട​ന്നു. ഏ​ഴ് മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യാ​ണ് സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വി​വി​ധ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കും.

നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് യു​പി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സ​മ​ഗ്ര​ശി​ക്ഷാ ജി​ല്ലാ പ്രൊ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡി. ​ബി​ന്ദു​മോ​ൾ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​നാ വി​ജ​യ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ.​എ. ബി​നു​മോ​ൻ, ബ്ലോ​ക്ക് പ്രൊ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​കെ. ഗം​ഗാ​ധ​ര​ൻ, ബി​ആ​ർ​സി ട്രെ​യി​ന​ർ ഗോ​കു​ൽ​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നും എ​ത്തി​യ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ജൂ​ഡോ, ക​രാ​ട്ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി.