കോ​വി​ഡ് വ്യാ​പ​നം: ജി​ല്ല​യി​ൽ അ​തീ​വ ജാ​ഗ്ര​ത
Tuesday, January 18, 2022 10:27 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ലും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം അ​തി​വേ​ഗം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തീ​വ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്. ജി​ല്ല​യി​ൽ ജ​നു​വ​രി ഒ​ന്നി​ന് 57 കോ​വി​ഡ് കേ​സു​ക​ൾ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ടി​പി​ആ​ർ 4.07 ശ​ത​മാ​ന​വും ആ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ലെ 969 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. ടി​പി​ആ​ർ 36.58 ആ​യി ഉ​യ​ർ​ന്നു. ജി​ല്ല​യി​ലെ നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മാ​ത്ര​മാ​ണ് ടി​പി​ആ​ർ 15-ൽ ​താ​ഴെ​യു​ള്ള​ത്. ബാ​ക്കി പ​ഞ്ചാ​യ​ത്തു​ക​ളി​ലും ര​ണ്ടു മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും ടി​പി​ആ​ർ ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​ണു​ള്ള​ത്.

കോ​വി​ഡ് കേ​സു​ക​ൾ കു​ത്ത​നെ ഉ​യ​രാ​തി​രി​ക്കാ​ൻ എ​ല്ലാ​വ​രും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ജേ​ക്ക​ബ് വ​ർ​ഗീ​സ് അ​റി​യി​ച്ചു. ആ​രി​ൽനി​ന്നും കോ​വി​ഡ് പ​ക​രു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. സ്വ​യം സു​ര​ക്ഷ​യാ​ണ് ഏ​റ്റ​വും പ്ര​ധാ​നം. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന​വ​ർ ശ​രി​യാ​യ​വി​ധം എ​ൻ 95 മാ​സ്കോ, ഡ​ബി​ൾ മാ​സ്കോ ധ​രി​ക്ക​ണം.

പ്രാ​യ​മാ​യ​വ​ർ​ക്കും മ​റ്റ​നു​ബ​ന്ധ രോ​ഗ​മു​ള്ള​വ​ർ​ക്കും കോ​വി​ഡ് ബാ​ധി​ച്ചാ​ൽ പെ​ട്ടെ​ന്ന് ഗു​രു​ത​ര​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. രോ​ഗി​ക​ളു​ടെ എ​ണ്ണം കു​ത്ത​നെ ഉ​യ​ർ​ന്നാ​ൽ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണ​വും ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ത്തു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണ​വും മ​ര​ണ​ങ്ങ​ളും കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ത് ആ​ശു​പ​ത്രി സം​വി​ധാ​ന​ങ്ങ​ളെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കാ​നി​ട​യാ​ക്കും.

പൊ​തു ച​ട​ങ്ങു​ക​ൾ മാ​ർ​ഗ​നി​ർ​ദേ​ശ പ്ര​കാ​രം മാ​ത്രം ന​ട​ത്തേ​ണ്ട​താ​ണെ​ന്നും ഡി​എം​ഒ പ​റ​ഞ്ഞു. എ​ല്ലാ​യി​ട​ത്തും ആ​ളു​ക​ളെ പ​ര​മാ​വ​ധി കു​റ​യ്ക്ക​ണം. പ​നി​യും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രും ഇ​ക്കാ​ര്യം മ​റ​ച്ചു​വ​ച്ച് പൊ​തു​ഇ​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങ​രു​ത്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ഓ​ഫീ​സു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും എ​ല്ലാ​വ​രും ശ​രി​യാ​യ വി​ധം മാ​സ്ക് ധ​രി​ക്ക​ണം. ഒ​രു​മി​ച്ചി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. കൈ ​ക​ഴു​കു​ന്ന സ്ഥ​ല​ങ്ങ​ളി​ലും തി​ര​ക്ക് കൂ​ട്ട​രു​ത്. അ​ട​ച്ചി​ട്ട സ്ഥ​ല​ങ്ങ​ൾ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​യ​തി​നാ​ൽ ജ​നാ​ലു​ക​ളും വാ​തി​ലു​ക​ളും തു​റ​ന്നി​ട​ണം. ക​ട​ക​ളി​ലും ഷോ​പ്പിം​ഗ് മാ​ളു​ക​ളി​ലും പോ​കു​ന്ന​വ​ർ ഒ​രി​ക്ക​ലും മാ​സ്ക് താ​ഴ്ത്ത​രു​ത്. എ​ല്ലാ​വ​രും കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം.