എം​വി​ഐ​പി വ​ല​തു​ക​ര ക​നാ​ൽ തു​റ​ന്നു
Wednesday, January 19, 2022 10:56 PM IST
തൊ​ടു​പു​ഴ: മൂ​വാ​റ്റു​പു​ഴ ന​ദീ​ത​ട ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ വ​ല​തു​ക​ര ക​നാ​ൽ ഇ​ന്ന​ലെ രാ​വി​ലെ തു​റ​ന്നു. തൊ​ണ്ടി​ക്കു​ഴ അ​ക്വ​ഡേ​റ്റി​നു സ​മീ​പം​വ​രെ​യാ​ണ് ഇ​ന്ന​ലെ വെ​ള്ള​മെ​ത്തി​യ​ത്. ഇ​വി​ടെ വെ​ള്ള​മെ​ത്തി​യ​പ്പോ​ൾ രാ​ത്രി​യാ​യി. ഇ​തോ​ടെ അ​ക്വ​ഡേ​റ്റി​നി മു​ന്പി​ലെ ഷ​ട്ട​ർ അ​ട​ച്ച് സ​മീ​പ​ത്തെ വെ​ള്ളം ശേ​ഖ​രി​ക്കാ​ൻ ശേ​ഷി​യു​ള്ള കി​ണ​റു​ക​ൾ​വ​ഴി ഇ​ട​വെ​ട്ടി വ​ലി​യ തോ​ട്ടി​ലേ​ക്ക് വെ​ള്ളം തി​രി​ച്ചു​വി​ട്ടു.

ഇ​ന്നു രാ​വി​ലെ ആ​റു​മു​ത​ൽ ഈ ​ഷ​ട്ട​ർ തു​റ​ന്ന് അ​ക്വ​ഡേ​റ്റ് വ​ഴി വെ​ള്ള​മൊ​ഴു​ക്കും. മ​ല​ങ്ക​ര ഡാ​മി​ലെ ഷ​ട്ട​റും കൂ​ടു​ത​ൽ ഉ​യ​ർ​ത്തും. ആ​ദ്യ​ഘ​ട്ട​മാ​യി 60 സെ​ന്‍റീ​മീ​റ്റ​ർ വീ​തം വെ​ള്ള​മാ​ണ് തു​റ​ന്നി​വി​ട്ട​ത്. ഒ​ഴു​ക്ക്് സു​ഗ​മ​മാ​ണെ​ന്ന് ഉ​റ​പ്പ് ​വ​രു​ത്താ​ൻ ക​നാ​ലി​ന്‍റെ ഓ​രോ പോ​യി​ന്‍റി​ലും ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചി​രു​ന്നു. പ​ല​യി​ട​ത്തും മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ന്ന് ഒ​ഴു​ക്ക് ത​ട​സ​പ്പെ​ട്ടു. ഇ​തി​നാ​യി പ്ര​ത്യേ​കം നി​യോ​ഗി​ച്ച തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ നീ​ക്കം​ചെ​യ്ത​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ര​ണ്ടു​ത​വ​ണ പ​ഞ്ചാ​യ​ത്തി​ന് എം​വി​ഐ​പി അ​ധി​കൃ​ത​ർ ക​ത്ത് ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

മാ​ലി​ന്യം വെ​ള്ള​മൊ​ഴു​ക്കി​നെ ത​ട​സ​പ്പെ​ടു​ത്തു​ന്ന​തി​നാ​ലാ​ണ് രാ​ത്രി​യി​ൽ വെ​ള്ളം വി​ടേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്ക് അ​ധി​കൃ​ത​രെ​ത്തി​യ​ത്. വെ​ള്ളം തു​റ​ന്നു​വി​ടു​ന്ന സ​മ​യം ഇ​തി​നൊ​പ്പം​ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ന് ഉ​ദ്യോ​ഗ​സ്ഥ​രു​മു​ണ്ടാ​കും. പ​ട്ട​യം​ക​വ​ല, പെ​രു​ന്പി​ള്ളി​ച്ചി​റ, കു​മാ​ര​മം​ഗ​ലം, നാ​ഗ​പ്പു​ഴ, ക​ല്ലൂ​ർ​ക്കാ​ട്, ഏ​നാ​നെ​ല്ലൂ​ർ, ര​ണ്ടാ​റ്റി​ൻ​ക​ര ഭാ​ഗ​ത്തേ​ക്കാ​ണ് ക​നാ​ൽ പോ​കു​ന്ന​ത്.