ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പൊ​ളി​ച്ചെ​ഴു​ത്ത്
Wednesday, January 19, 2022 10:56 PM IST
തൊ​ടു​പു​ഴ: വ​ർ​ധി​ച്ചു​വ​രു​ന്ന കോ​വി​ഡ് ഭീ​ഷ​ണി​യെ നേ​രി​ടാ​ൻ ജി​ല്ല​യി​ലെ ആ​രോ​ഗ്യ സം​വി​ധാ​ന​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജേ​ക്ക​ബ് വ​ർ​ഗീ​സ് അ​റി​യി​ച്ചു.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​പ്പിക്കു​ന്ന​തി​നു​ള്ള ഡി​ജി​റ്റ​ൽ പോ​സ്റ്റ​റു​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ല​ഘു​ലേ​ഖ​ക​ൾ, വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​യി കോ​വി​ഡ് പ്ര​തി​രോ​ധ സ​ന്ദേ​ശ​ങ്ങ​ള​ട​ങ്ങി​യ സ്റ്റി​ക്ക​റു​ക​ൾ എ​ന്നി​വ ത​യാ​റാ​ക്കി. വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ആ​ളു​ക​ളെ എ​ത്തി​ക്കാ​നും വാ​ക്സി​നേ​ഷ​ൻ ന​ൽ​കാ​നും പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടേ​യും ആ​ശാ പ്ര​വ​ർ​ത്ത​ക​രു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തി.

വി​ദ്യാ​ർ​ഥി​ക​ളു​ടെ വാ​ക്സി​നേ​ഷ​ൻ വേ​ഗ​ത്തി​ലാ​ക്കാ​ൻ അ​ധ്യാ​പ​ക​രു​മാ​യും ര​ക്ഷ​ാക​ർ​ത്താ​ക്ക​ളു​മാ​യും പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. രോ​ഗ വ്യാ​പ​നം കൂ​ടു​ത​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റു​ക​ൾ ആ​രം​ഭി​ച്ചു. വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്താ​ൻ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ, തൊ​ഴി​ലു​റ​പ്പു മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​ർ എ​ന്നി​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും വാ​ക്സി​നേ​ഷ​ൻ ന​ൽ​കാ​നും നി​ർ​ദേ​ശം ന​ൽ​കി. വാ​ർ​ഡു​ത​ല​ത്തി​ൽ ജാ​ഗ്ര​താ​സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള രോ​ഗി​ക​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​വും ഉ​റ​പ്പു​വ​രു​ത്തും.

ആ​ശു​പ​ത്രി​ക​ളി​ൽ
സൗ​ക​ര്യ​ങ്ങ​ൾ പ​രി​മി​തം

കോ​വി​ഡ് തീ​വ്ര​വ്യാ​പ​ന​ത്തി​നി​ട​യി​ൽ ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ വെ​ന്‍റി​ലേ​റ്റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ പ​രി​മി​തം. ര​ണ്ടാം ത​രം​ഗ​ത്തി​നു​ശേ​ഷം ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്നും കോ​വി​ഡ് ബ്രി​ഗേ​ഡ് വ​ഴി നി​യ​മി​ച്ച​വ​രെ കൂ​ട്ട​ത്തോ​ടെ പി​രി​ച്ചു​വി​ട്ട​ത് ക​ന​ത്ത പ്ര​തി​സ​ന്ധി​ക്കാ​ണ് ഇ​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​ല ആ​ശു​പ​ത്രി​ക​ളി​ലും ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ രോ​ഗി​ക​ൾ കൂ​ട്ട​ത്തോ​ടെ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടെ​ങ്കി​ലും ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ എ​ങ്ങ​നെ ഒ​രു​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്ക് വ്യ​ക്ത​ത​യി​ല്ല.

ലോ​റേ​ഞ്ചി​ലെ പ്ര​ധാ​ന സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യാ​യ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ജീ​വ​ന​ക്കാ​രു​ടെ വ​ലി​യ കു​റ​വാ​ണു​ള്ള​ത്. നേ​ര​ത്തെ 90 പേ​രെ​വ​രെ ഇ​വി​ടെ കി​ട​ത്തി ചി​കി​ൽ​സി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​മൂ​ലം കൂ​ടു​ത​ൽ രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്.

നി​ല​വി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി 23 ഓ​ക്സി​ജ​ൻ കി​ട​ക്ക​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. ഇ​തി​ൽ ആ​റെ​ണ്ണം ഐ​സി​യു കി​ട​ക്ക​ക​ളാ​ണ്. നി​ല​വി​ൽ 21 പേ​ർ ഇ​വി​ടെ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. കോ​വി​ഡ് കേ​സു​ക​ൾ ദി​നം​പ്ര​തി ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ കി​ട​ക്ക​ക​ൾ ഉ​ൾ​പ്പെ​ടെ സ​ജ്ജ​മാ​ക്കേ​ണ്ട​തു​ണ്ട്.

സ്റ്റാ​ഫ് ന​ഴ്സ്, ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ്, ക്ലീ​നിം​ഗ് സ്റ്റാ​ഫ് എ​ന്നി​ങ്ങ​നെ​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് ആ​ശു​പ​ത്രി​യി​ലെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വും പ്ര​തി​സ​ന്ധി​യാ​ണ്. ജീ​വ​ന​ക്കാ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നേ​ത്തു​ട​ർ​ന്നു ആ​ശു​പ​ത്രി​യി​ലെ എ​ക്സ്റേ യൂ​ണി​റ്റ് ക​ഴി​ഞ്ഞ​ദി​വ​സം അ​ട​ച്ചു. ഡോ​ക്ട​ർ​മാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ് റി​പ്പോ​ർ​ട്ടു​ചെ​യ്തു തു​ട​ങ്ങി​യ​തും ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്. അ​ത്യാ​വ​ശ്യ​ത്തി​നു​പോ​ലും ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​താ​യ​തോ​ടെ ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സം മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ലു​ള്ള മ​റ്റു ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ളി​ൽ​പോ​ലും ആ​വ​ശ്യ​ത്തി​നു ജീ​വ​ന​ക്കാ​രി​ല്ല. തൊ​ടു​പു​ഴ താ​ലൂ​ക്ക് ആ​ശു​പ​ത്രി അ​ഞ്ചു​വ​ർ​ഷം മു​ൻ​പാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​ത​നു​സ​രി​ച്ചു​ള്ള സ്റ്റാ​ഫ് പാ​റ്റേ​ണ്‍ ഇ​നി​യും ഇ​വി​ടെ സാ​ധ്യ​മാ​യി​ട്ടി​ല്ല. താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​മി​ല്ലാ​തെ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​യി​രു​ന്ന​ത്. ഇ​തി​നി​ടെ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വീ​ണ്ടും താ​ളം​തെ​റ്റു​ക​യാ​ണ്.

ജാ​ഗ്ര​ത​ക്കു​റ​വ്
വി​ന​യാ​കു​മോ?

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം അ​തി​തീ​വ്ര​മാ​യി ബാ​ധി​ക്കു​ന്ന​തി​നി​ടെ പൊ​തു​വേ ജാ​ഗ്ര​ത​ക്കു​റ​വെ​ന്ന് ആ​ക്ഷേ​പം. നി​ല​വി​ൽ ഓ​രോ​ദി​വ​സം ചെ​ല്ലു​ന്തോ​റും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ക​യാ​ണ്. രോ​ഗം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തൊ​ന്നും കാ​ര്യ​മാ​യി ന​ട​പ്പി​ലാ​യി​ട്ടി​ല്ല.

ശ​രി​യാ​യ രീ​തി​യി​ൽ മാ​സ്ക് ധ​രി​ക്കാ​ൻ ആ​ളു​ക​ൾ വി​മു​ഖ​ത കാ​ട്ടു​ന്ന​ത് രോ​ഗം ക്ഷ​ണി​ച്ചു​വ​രു​ത്താ​ൻ ഇ​ട​യാ​ക്കു​ന്നു​ണ്ട്.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും തി​ര​ക്ക് കു​റ​യു​ന്നി​ല്ല. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ൽ സ്ഥാ​പ​ന​ങ്ങ​ളും മ​തി​യാ​യ ശ്ര​ദ്ധ ചെ​ലു​ത്തു​ന്നു​മി​ല്ല. സാ​നി​റ്റൈ​സ​ർ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും നി​ർ​ബ​ന്ധ​മാ​ണെ​ന്ന് നി​ർ​ദേ​ശ​മു​ണ്ടെ​ങ്കി​ലും പ​ല​യി​ട​ത്തും താ​ളം​തെ​റ്റി​യ നി​ല​യി​ലാ​ണ്. ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധി​ച്ച് പേ​രു​വി​വ​ര​ങ്ങ​ൾ സൂ​ക്ഷി​ക്ക​ണ​മെ​ന്നു​ണ്ടെ​ങ്കി​ലും ഭൂ​രി​ഭാ​ഗം ക​ട​ക​ളി​ൽ​നി​ന്നും ര​ജി​സ്റ്റ​ർ അ​പ്ര​ത്യ​ക്ഷ​മാ​യി.

ഹോ​ട്ട​ലു​ക​ളി​ൽ പ​കു​തി ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​ഷ്ക​ർ​ഷി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും ഈ ​തീ​രു​മാ​ന​വും ഇ​ഴ​യു​ക​യാ​ണ്. ഹോ​ട്ട​ലു​ക​ളി​ലും മ​റ്റും പ്ര​വേ​ശി​ക്കു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം നി​യ​ന്ത്ര​ണാ​തീ​ത​മാ​ണ്.

വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​പ്പോ​ൾ യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ​യാ​ണ് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്. ലോ​ക്ക്ഡൗ​ണ്‍ കാ​ല​ഘ​ട്ട​ത്തി​ൽ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ എ​ല്ലാ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും തു​റ​ന്ന​തോ​ടെ സ​ന്ദ​ർ​ശ​ക​രു​ടെ വ​ലി​യ പ്ര​വാ​ഹ​മാ​ണ് ജി​ല്ല​യി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഉ​ണ്ടാ​യ​ത്. സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ നി​യ​ന്ത്ര​ണം വേ​ണ​മെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ട്. പോ​ലീ​സും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ഇ​ക്കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ
ചി​കി​ൽ​സ ല​ഭി​ക്കു​മോ?

ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ​ക്കു പു​റ​മെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും സൗ​ജ​ന്യ​മാ​യി കോ​വി​ഡ് ചി​കി​ൽ​സ ന​ൽ​കാ​ൻ നേ​ര​ത്തെ സം​വി​ധാ​ന​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​നി ഇ​ത് ല​ഭി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. ജി​ല്ല​യി​ൽ തൊ​ടു​പു​ഴ, ക​ട്ട​പ്പ​ന, മൂ​ന്നാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ലാ​യി​രു​ന്നു കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ ചി​കി​ൽ​സ ല​ഭി​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​യി​രു​ന്ന​ത്.

ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ജി​ല്ല​യി​ൽ സ്വ​കാ​ര്യ ആ​രോ​ഗ്യ മേ​ഖ​ല​യി​ലും കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ ചി​കി​ൽ​സ ല​ഭി​ക്കാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ങ്ങി​യ​ത്. കാ​രു​ണ്യ സു​ര​ക്ഷ പ​ദ്ധ​തി​ക്കു കീ​ഴി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ളി​ലാ​ണ് കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ ചി​കി​ൽ​സ ല​ഭ്യ​മാ​ക്കു​ന്ന​ത്. പു​തു​താ​യി പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ​ചെ​യ്ത ആ​ശു​പ​ത്രി​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

ചി​കി​ൽ​സാ കാ​ർ​ഡ് ഇ​ല്ലാ​ത്ത രോ​ഗി​ക​ൾ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ ന​ൽ​കു​ന്ന റെ​ഫ​റ​ൻ​സ് ലെ​റ്റ​റു​മാ​യി എ​ത്തി​യാ​ൽ മാ​ത്ര​മാ​ണ് ചി​കി​ൽ​സ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന​ത്. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും സൗ​ജ​ന്യ ചി​കി​ൽ​സ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

ഇ​ന്ന​ലെ 1435 രോ​ഗി​ക​ൾ

ഇ​ന്ന​ലെ ജി​ല്ല​യി​ൽ 3591 ആ​ളു​ക​ളെ പ​രി​ശോ​ധി​ച്ച​തി​ൽ 1435 പേ​ർ കോ​വി​ഡ് പോ​സി​റ്റീ​വാ​യി. കോ​വി​ഡ് രോ​ഗ​നി​ര​ക്ക് കൂ​ടു​ത​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ൾ മ​റ​യൂ​രും പ​ള്ളി​വാ​സ​ലു​മാ​ണ്. ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ടാ​സ്ക് ഫോ​ഴ്സ് യോ​ഗം​ചേ​ർ​ന്ന് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. ക​രു​ത​ൽ ഡോ​സ് എ​ടു​ക്കാ​നു​ള്ള മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും ര​ണ്ടാം ഡോ​സ് എ​ടു​ക്കാ​നു​ള്ള​വ​ർ​ക്കും 31-നു ​മു​ൻ​പ് വാ​ക്സി​ൻ ന​ൽ​കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. വാ​ക്സി​നേ​ഷ​ൻ സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കു​വാ​നാ​യി ആ​ശു​പ​ത്രി​ക​ൾ​ക്കു പു​റ​മേ മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ്കൂ​ളു​ക​ളി​ലും വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ൾ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വാ​ക്സി​ൻ ന​ൽ​കു​മെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.