ഇ​ര​ട്ട​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഓ​ഫീ​സ് കം ​ ഷോ​പ്പിം​ഗ്് കോം​പ്ല​ക്സ് തു​റ​ന്നു
Wednesday, January 19, 2022 11:06 PM IST
ഇ​ര​ട്ട​യാ​ർ: ഇ​ര​ട്ട​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജി​ല്ല​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി സ്മാ​ര​ക​മാ​യി നി​ർ​മി​ച്ച ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് -കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ ഉ​ദ്ഘാ​ട​നം ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ എം.​എം. മ​ണി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ് ഹ​രി​ത ക​ർ​മ​സേ​ന ഇ​ൻ​ഷു​റ​ൻ​സ് രേ​ഖ പ്ര​കാ​ശ​നം ന​ട​ത്തി. ഫോ​ട്ടോ ഗാ​ല​റി​യു​ടെ ഉ​ദ്ഘാ​ട​നം ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് സ്ക​റി​യ ക​ണ്ണ​മു​ണ്ട​യി​ൽ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​വ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​എം. മോ​ഹ​ന​ൻ, കെ.​ജി. സ​ത്യ​ൻ, രാ​രി​ച്ച​ൻ നീ​റ​ണാ​കു​ന്നേ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ലാ​ല​ച്ച​ൻ വെ​ള്ള​ക്ക​ട, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ൻ​സി ജോ​ണി, സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ. ശി​വ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ര​ണ്ടു​കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് ഇ​രു​നി​ല മ​ന്ദി​രം പൂ​ർ​ത്തി​യാ​ക്കി​യ​ത്.