ചെ​റു​പൂ​ക്ക​ളു​മാ​യി ചെ​റി ബ്ലോ​സം
Wednesday, January 19, 2022 11:07 PM IST
മ​റ​യൂ​ർ: വ​ർ​ഷ​ത്തി​ൽ ര​ണ്ടു​ത​വ​ണ പൂ​ക്കാ​റു​ള്ള ചെ​റി ബ്ലോ​സം വീ​ണ്ടും പൂ​ത്തു. മ​റ​യൂ​ർ - മൂ​ന്നാ​ർ പാ​ത​യി​ൽ അ​ഞ്ചാം​മൈ​ൽ, ക​ന്നി​മ​ല, പെ​രി​യ​വ​ര വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലാ​ണ് ചെ​റി ബ്ലോ​സം ഇ​ല​യി​ല്ലാ​തെ പൂ​ത്തു​നി​ൽ​ക്കു​ന്ന​ത്.

ര​ണ്ടു​ത​ര​ത്തി​ലു​ള്ള മ​ര​ങ്ങ​ളാ​ണ് സാ​ധാ​ര​ണ ഈ ​പ്ര​ദേ​ശ​ത്ത് ക​ണ്ടു​വ​രു​ന്ന​ത്. പ്രൂ​ണ​ക്ക് പെ​ഴ്സി​ക്ക് എ​ന്ന ഇ​ന​ത്തി​നു പൂ​വി​ന് ക​ടും​ചു​വ​പ്പ് നി​റ​മാ​ണ്. ര​ണ്ടാ​മ​ത്തേ​ത് പ്രൂ​ണ​സ് ഏ​വി​യം എ​ന്ന ഇ​ന​മാ​ണ്. ഇ​തി​ന്‍റെ പൂ​വി​ന് വെ​ള്ള നി​റ​മാ​ണ്.

കാ​ശ്മീ​ർ, നീ​ല​ഗി​രി, ബ​ലൂ​ചി​സ്ഥാ​ൻ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​രു​പ​ത് ത​ര​ത്തി​ലു​ള്ള ചെ​റി ബ്ലോ​സം കാ​ണ​പ്പെ​ടു​ന്നു​ണ്ട്. മ​റ​യൂ​ർ - മൂ​ന്നാ​ർ പാ​ത​യി​ലു​ള്ള ര​ണ്ടു​ത​രം മ​ര​ങ്ങ​ളും ജൂ​ലൈ​യി​ലും ജ​നു​വ​രി ആ​ദ്യ​പാ​ദ​ത്തി​ലു​മാ​ണ് പൂ​വി​ടു​ന്ന​ത്.