ലോ​ക്കാ​ടി​ലെ​ത്തി​യാ​ൽ ചാ​യ കു​ടി​ച്ച് ചാ​യ​ക്ക​പ്പ് തി​ന്നു പി​രി​യാം
Sunday, January 23, 2022 10:28 PM IST
രാ​ജ​കു​മാ​രി: ദേ​വി​കു​ളം ഹാ​രി​സ​ണ്‍ മ​ല​യാ​ളം ടീ​ പ്ലാ​ന്‍റേഷ​നു കീ​ഴി​ലു​ള്ള ലോ​ക്കാ​ട് വ്യൂ​പോ​യി​ന്‍റ് സ​ന്ദ​ർ​ശ​ക​രു​ടെ മ​നം ക​വ​രു​ന്നു.

തേ​യി​ല​ത്തോ​ട്ട​ത്തി​ന്‍റെ പ​ര​ന്ന കാ​ഴ്ച​യും ചൊ​ക്ര​മു​ടി​യു​ടെ ഭീ​മാ​കാ​ര​ത​യും മു​ഖം​മി​നു​ക്കി​യ ദേ​ശീ​യ​പാ​ത​യു​മൊ​ക്കെ​യാ​ണ് വ്യൂ​പോ​യി​ന്‍റി​ലെ സു​ന്ദ​ര കാ​ഴ്ച​ക​ൾ.

കാ​ഴ്ച​ക​ൾ​ക്ക​പ്പു​റം വ്യൂ​ പോ​യി​ന്‍റി​നെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന മ​റ്റൊ​രു കാ​ര്യ​മാ​ണ് ഇ​വി​ടത്തെ ചാ​യ​യും ചാ​യ ന​ൽ​കു​ന്ന ചാ​യ​ക്ക​പ്പും. ചാ​യ കു​ടി​ക്കു​ക​യും ഒ​പ്പം ക​പ്പ് ക​ഴി​ക്കു​ക​യു​മാ​കാ​മെ​ന്ന​താ​ണ് വ്യ​ത്യ​സ്ത​യ്ക്കു​ള്ള കാ​ര​ണം.

ഇ​വി​ടെ കാ​ഴ്ച​ക​ണ്ട് കാ​റ്റേ​റ്റ് സ​ഞ്ചാ​രി​ക​ൾ ഏ​റെ​നേ​രം നി​ൽ​ക്കാ​റു​ണ്ട്. പ്ലാ​ന്‍റേഷ​നു കീ​ഴി​ൽ തേ​യി​ല വി​ൽ​പ്പ​ന കേ​ന്ദ്ര​വും ചെ​റി​യൊ​രു ചാ​യ​വി​ൽ​പ്പ​ന കേ​ന്ദ്ര​വു​മു​ണ്ട്. കാ​ഴ്ച​യു​ടെ സൗ​ന്ദ​ര്യ​ത്തി​ന​പ്പു​റം ഇ​വി​ടെ ചാ​യ ന​ൽ​കു​ന്ന രീ​തി സ​ഞ്ചാ​രി​ക​ൾ​ക്ക് പു​തു​മ നി​റ​ഞ്ഞ​താ​ണ്. ബി​സ്ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ക​പ്പി​ലാ​ണ് ചാ​യ ന​ൽ​കു​ന്ന​ത്. വി​റ​യ്ക്കു​ന്ന ത​ണു​പ്പി​ൽ ചാ​യ​കു​ടി​ച്ച് ചൂ​ടേ​റ്റു​ന്ന​തി​നൊ​പ്പം ബി​സ്ക്ക​റ്റ് ക​പ്പ് ക​ഴി​ച്ച് വി​ശ​പ്പു​മ​ട​ക്കാം.

ചാ​യ നു​ണ​ഞ്ഞ് ബി​സ്ക്ക​റ്റ് ക​പ്പ് ക​ഴി​ച്ച് കാ​റ്റേ​റ്റ് കാ​ഴ്ച​ക​ണ്ട​ങ്ങ​നെ നി​ൽ​ക്കു​ന്ന ധാ​രാ​ളം​പേ​രെ ലോ​ക്കാ​ട് വ്യൂ​പോ​യി​ന്‍റി​ൽ ഇ​പ്പോ​ൾ കാ​ണാം.

പ്ര​കൃ​തി വേ​ണ്ടു​വോ​ളം സൗ​ന്ദ​ര്യം നി​റ​ച്ചി​ട്ടു​ള്ള ലോ​ക്കാ​ട് വ്യൂ​പോ​യി​ന്‍റി​നെ മാ​ലി​ന്യ​ര​ഹി​ത​മാ​ക്കി നി​ർ​ത്താ​നു​ള്ള ആ​ശ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബി​സ്ക്ക​റ്റ് ക​പ്പും ചാ​യ​യും എ​ന്ന ന​വീ​നാ​ശ​യം ഉ​ട​ലെ​ടു​ത്ത​തും വി​പ​ണി​യി​ൽ സാ​ധ്യ​മാ​ക്കി​യ​തും. ചാ​യ കു​ടി​ച്ച് ക​പ്പ് വ​ലി​ച്ചെ​റി​യു​ന്ന രീ​തി ഇ​വി​ടെ ന​ട​പ്പി​ല്ലെ​ന്ന​താ​ണ് കാ​ര്യം.