ചെ​റു​കി​ട വ​രു​മാ​ന വ​ർ​ധ​ന പ​ദ്ധ​തി​ക​ൾ​ക്കു തു​ട​ക്ക​മാ​യി
Sunday, January 23, 2022 10:28 PM IST
ചെ​റു​തോ​ണി: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗ​മാ​യ ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​രു​മാ​ന വ​ർ​ധ​ന പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. പ്ര​കൃ​തി​യി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന വി​ഭ​വ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ വ​രു​മാ​നം ല​ഭ്യ​മാ​ക​ത്ത​ക്ക​വി​ധം മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.

വീ​ടു​ക​ളി​ൽ നി​ർ​മി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ സ​മാ​ഹ​രി​ച്ച് പൊ​തു​വി​പ​ണി​യി​ൽ എ​ത്തി​ച്ച് വി​പ​ണ​നം​ന​ട​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. പ​രി​ശീ​ല​നം ല​ഭി​ച്ച സ്വാ​ശ്ര​യ സം​ഘാം​ഗ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കാ​രു​ണ്യ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഫാ. ​വി​ൻ​സ​ണ്‍ കു​രു​ട്ടു​പ​റ​ന്പി​ൽ നി​ർ​വ​ഹി​ച്ചു. ഫാ. ​പോ​ളി ആ​ന്‍റ​ണി പു​തു​ശേ​രി, ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി​പ്പു​റ​ത്ത്, പി​ആ​ർ​ഒ സി​സ്റ്റ​ർ ജി​ജി വെ​ളി​ഞ്ചാ​യി​ൽ, പ്രോ​ഗ്രാം ഓ​ഫി​സ​ർ സി​റി​യ​ക് ജോ​സ​ഫ്, കോ ​ഓ​ർ​ഡി​നേ​റ്റ​ർ ബേ​ബി കൊ​ല്ല​പ്പ​ള്ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.