ആ​ദി​വാ​സി​ക​ൾ​ക്ക് പ​ട്ട​യം ന​ൽ​കാ​ൻ നി​ർ​ദേ​ശം
Sunday, January 23, 2022 10:28 PM IST
ചെ​റു​തോ​ണി: ആ​ദി​വാ​സി​ക​ൾ​ക്കും ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്കു​മു​ള്ള പ​ട്ട​യ ന​ട​പ​ടി​ക​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് മ​ന്ത്രി കെ. ​രാ​ജ​ൻ നി​ർ​ദേ​ശം ന​ൽ​കി. സി​പി​ഐ ക​ഞ്ഞി​ക്കു​ഴി ലോ​ക്ക​ൽ ക​മ്മി​റ്റി​യും ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ​യും ഇ​ട​പെ​ട​ലി​നെ ത്തു​ട​ർ​ന്നാ​ണ് നി​ർ​ദേ​ശ​മു​ണ്ടാ​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി പ​ട്ട​യം ല​ഭി​ക്കാ​തെ അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു​കി​ട​ക്കു​ന്ന ആ​ദി​വാ​സി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​നു മു​ന്നോ​ടി​യാ​യി ആ​ദി​വാ​സി​ക​ളു​ടെ പ​ട്ട​യ അ​പേ​ക്ഷ​ക​ൾ ഉൗ​രു​മൂ​പ്പ​ൻ ത​ട​ത്തി​ൽ കൃ​ഷ്ണ​കു​മാ​റി​ൽ​നി​ന്ന് ക​ഞ്ഞി​ക്കു​ഴി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ടി.​ആ​ർ. ബി​നു ഏ​റ്റു​വാ​ങ്ങി. ശ​ശി​ധ​ര​ൻ പു​ത്ത​ൻ​വീ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. മാ​ഹി​ൻ ബാ​ദു​ഷ മൗ​ല​വി, ശ​ശി​ധ​ര​ൻ തൊ​മ​ര​ക്കാ​ക്കു​ഴി, അ​രു​ണ്‍ ധ​ന​പാ​ല​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.