രാ​ജ​കു​മാ​രി ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന് ആം​ബു​ല​ൻ​സ് അ​നു​വ​ദി​ച്ചു
Sunday, January 23, 2022 10:28 PM IST
രാ​ജ​കു​മാ​രി: രാ​ജ​കു​മാ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് ആം​ബു​ല​ൻ​സ് അ​നു​വ​ദി​ച്ച​താ​യി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​റി​യി​ച്ചു. സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 108 ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ണ്. രാ​ജ​കു​മാ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സാ​ധാ​ര​ണ​ക്കാ​ർ സ്വ​കാ​ര്യ ആം​ബു​ല​ൻ​സു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും ആം​ബു​ല​ൻ​സ് വാ​ങ്ങു​ന്ന​തി​നാ​യി 12 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​ത്.

ആം​ബു​ല​ൻ​സ് സേ​വ​നം ല​ഭി​ക്കു​ന്പോ​ഴും ആ​ശു​പ​ത്രി​യു​ടെ വി​ക​സ​നം എ​ങ്ങു​മെ​ത്താ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​മാ​യി​രു​ന്ന ആ​ശു​പ​ത്രി​യെ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​മാ​ക്കി ഉ​യ​ർ​ത്തി​യെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​വാ​നോ കി​ട​ത്തി​ചി​കി​ത്സ പു​ന​രാ​രം​ഭി​ക്കു​വാ​നോ ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല. ര​ണ്ടു​വ​ട്ടം കി​ട​ത്തി​ചി​കി​ത്സ ആ​രം​ഭി​ച്ചെ​ങ്കി​ലും ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വം​മൂ​ലം പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി. കി​ട​ത്തി​ചി​കി​ത്സ നി​ല​ച്ചെ​ങ്കി​ലും ആം​ബു​ല​ൻ​സ് സേ​വ​നം വേ​ണ​മെ​ന്ന പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​ത്തി​ന് പ​രി​ഹാ​ര​മാ​കു​ക​യാ​ണ്.