പൈ​പ്പ് പൊ​ട്ടി പാ​ല​ത്തി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു
Sunday, January 23, 2022 10:54 PM IST
തൊ​ടു​പു​ഴ: കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി പാ​ല​ത്തി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടെ​ങ്കി​ലും അ​ധി​കൃ​ത​ർ തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. കാ​രി​ക്കോ​ട്- കു​ന്നം റോ​ഡി​ൽ തൊ​ണ്ടി​ക്കു​ഴ പാ​ല​ത്തി​ലാ​ണ് വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​ത്. വി​വ​രം അ​റി​യി​ച്ചി​ട്ടും പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രും ന​ട​പ​ടി എ​ടു​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല.

ക​നാ​ലി​നു കു​റു​കെ ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന പാ​ല​ത്തി​ലൂ​ടെ ദി​ന​വും നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​താ​ണ്. പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള പാ​ല​ത്തി​ന്‍റെ അ​ടി​യി​ൽ നി​ര​വ​ധി ഭാ​ഗ​ത്ത് കോ​ണ്‍​ക്രീ​റ്റ് ഇ​ള​കി​മാ​റി ക​ന്പി​ക​ൾ കാ​ണാ​വു​ന്ന ത​ര​ത്തി​ലാ​ണ്.

ഭാ​ര​വാ​ഹ​ന​ങ്ങ​ൾ അ​ട​ക്കം ക​ട​ന്നു പോ​കു​ന്ന പാ​ല​ത്തി​ൽ വെ​ള്ള​ക്കെ​ട്ട് നി​ൽ​ക്കു​ന്ന​ത് പാ​ല​ത്തി​ന്‍റെ ബ​ല​ക്ഷ​യ​ത്തി​ന് കാ​ര​ണ​മാ​കും. ഇ​ത​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി അ​റി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.

പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഇ​ട​വെ​ട്ടി ജ​ല​നി​ധി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള വ​ലി​യ പൈ​പ്പി​ലെ ചോ​ർ​ച്ച​മൂ​ല​മാ​ണ് ഇ​വി​ടെ പ്ര​ധാ​ന​മാ​യും വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന​ത്.