സു​വ​ര്‍​ണ പ്ര​ഭ​യി​ല്‍ ഇ​ടു​ക്കി
Tuesday, January 25, 2022 10:33 PM IST
പ്ര​വ​ച​ന​ങ്ങ​ള്‍​ക്ക് അ​തീ​ത​മാ​ണ് കാ​ലാ​വ​സ്ഥ. വേ​ന​ല്‍​ക​ടു​ത്താ​ല്‍ കൊ​ടും​വ​ര​ള്‍​ച്ച. മ​ഴ​തു​ട​ങ്ങി​യാ​ല്‍ പ്ര​ള​യം. ഇ​താ​ണ് സ​മീ​പ​കാ​ല​ങ്ങ​ളി​ല്‍ ഇ​ടു​ക്കി​യി​ലെ സ്ഥി​തി. മ​ണ്ണി​ടി​ച്ചി​ലും ഉ​രു​ള്‍​പൊ​ട്ട​ലും വെ​ള്ള​പ്പൊ​ക്ക​വും മൂ​ലം ജി​ല്ല നിലവിൽ വന്നശേഷം ക​ഴി​ഞ്ഞ 50 വ​ര്‍​ഷ​ങ്ങ​ളി​ലൂ​ടെ നേ​ടി​യെ​ടു​ത്ത നേ​ട്ട​ങ്ങ​ള്‍ ഒ​ലി​ച്ചു​പോ​കു​ക​യാ​ണ്. ഇ​ടു​ക്കി​യെ ഈ ​പ്ര​തി​സ​ന്ധി​യി​ല്‍ നി​ന്നു മോ​ചി​പ്പി​ക്കാ​ന്‍ വ്യ​ക്ത​മാ​യ ഫോ​ര്‍​മു​ല ഉ​ണ്ടാ​യേ മ​തി​യാ​കൂ. കേ​ര​ള​ത്തി​നൊ​പ്പം വ​ലി​പ്പ​മി​ല്ലാ​ത്ത ഫി​ന്‍​ല​ന്‍​ഡ് പ്ര​ള​യ​ത്തെ കാ​ര്യ​ക്ഷ​മ​മാ​യി അ​തി​ജീ​വി​ച്ച മാ​തൃ​ക ന​മു​ക്കും പാ​ഠ​മാ​ക​ണം. കാ​ര്‍​ഷി​ക വൃ​ത്തി​കൊ​ണ്ടു​മാ​ത്രം ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് കു​തി​ക്കാ​ന്‍ ഇ​ടു​ക്കി​ക്ക് ക​ഴി​യി​ല്ല. കാ​ര്‍​ഷി​ക അ​ധി​ഷ്ഠിത​വും കാ​ര്‍​ഷി​കേ​ത​ര​വു​മാ​യ വ്യ​വ​സാ​യ​ങ്ങ​ള്‍ ഇ​വി​ടെ വ​ര​ണം. മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ക​ല​വ​റ​യാ​യി ഇ​ടു​ക്കി മാ​റ​ണം. പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ഇ​വി​ടേ​ക്ക് കൊ​ണ്ടു​വ​രാ​നാ​ക​ണം.

ജ​ന​ങ്ങ​ളു​ടെ ജീ​വി​ത നി​ല​വാ​രം ഉ​യ​ര്‍​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ളും എ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ ന​ട​പ്പാ​ക്കാ​നു​ള്ള സം​വി​ധാ​ന​വും ഉ​ണ്ടാ​യേ മ​തി​യാ​ കൂ. ഭ​ര​ണ​ത​ല​ത്തി​ല്‍ ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ല്‍ പൊ​ളി​ച്ചെ​ഴു​ത്തു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ മു​ന്നോ​ട്ടു​കു​തി​ക്കാ​ന്‍ ഇ​ടു​ക്കി​ക്ക് ആ​വി​ല്ല. അ​ജ​യ്യ ശ​ക്തി സം​ഭ​രി​ച്ചി​രി​ക്കു​ന്ന അ​ണ​ക്കെ​ട്ടു​ക​ളു​ടെ നാ​ടാ​യ ഇ​ടു​ക്കി കി​ത​യ്ക്കാ​തി​രി​ക്കാ​ന്‍ ന​മു​ക്ക് കൈ ​കോ​ര്‍​ക്കാം.

ഇ​നി മൂ​ല്യ​വ​ര്‍​ധി​ത
ഉ​ത്പ​ന്ന​ങ്ങ​ളു​ടെ കാ​ലം

പ​ര​മ്പ​രാ​ഗ​ത കൃ​ഷി​രീ​തി​ക​ളി​ലും വി​പ​ണ​ന​ത്തി​ലും പൊ​ളി​ച്ചെ​ഴു​ത്തു​ണ്ടാ​യാ​ലേ ജി​ല്ല​യി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് ഇ​നി ര​ക്ഷ​യു​ള്ളൂ. ഉ​ത്പ​ന്ന​ങ്ങ​ള്‍ നേ​രി​ട്ട് വി​പ​ണി​യി​ല്‍ എ​ത്തി​ക്കു​ന്ന​തി​നൊ​പ്പം മൂ​ല്യ വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ര്‍​മി​ച്ചാ​ല്‍ പ​ത്തി​ര​ട്ടി ലാ​ഭം നേ​ടാ​നാ​കും. വി​പ​ണ​ന രം​ഗ​ത്ത് നി​ല​വി​ലു​ള്ള പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നും ഇ​തു സ​ഹാ​യ​ക​മാ​കും.

ഉ​രു​ള​ക്കി​ഴ​ങ്ങി​ല്‍ നി​ന്നു​മാ​ത്രം 12ഓ​ളം മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​നാ​കും. ഇ​തു​പോ​ലെ​യാ​ണ് ഇ​ത​ര ഉ​ത്പ​ന്ന​ങ്ങ​ളു​ടെ കാ​ര്യ​വും. നാ​ളി​കേ​ര​ത്തി​നു വി​ല​യി​ല്ലാ​തെ ക​ര്‍​ഷ​ക​ര്‍ വ​ല​യു​മ്പോ​ള്‍ മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ്പ​ന്ന​ങ്ങ​ളാ​ക്കി അ​വ മാ​റ്റി​യാ​ല്‍ ഇ​പ്പോ​ഴ​ത്തെ ക​ണ്ണീ​രി​നു പ​രി​ഹാ​ര​മാ​കും. മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന യൂ​ണി​റ്റു​ക​ള്‍​ക്ക് സ​ബ്സി​ഡി​യും ധ​ന​സ​ഹാ​യ​വും ല​ഭ്യ​മാ​ക്കി​യാ​ല്‍ ധാ​രാ​ളം പേ​ര്‍ ഈ ​രം​ഗ​ത്തേ​ക്കു ക​ട​ന്നു​വ​രു​ മെ​ന്നി​രി​ക്കെ ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളു​ണ്ടാ​കു​ന്നി​ല്ല.

നെ​ടു​ങ്ക​ണ്ട​ത്തും തു​ട​ങ്ങ​നാ​ട്ടി​ലും അ​നു​വ​ദി​ച്ച സ്പൈ​സ​സ് പാ​ര്‍​ക്ക് പ്ര​ഖ്യാ​പ​ന​ത്തി​ല്‍ മാ​ത്ര​മാ​യി ഒ​തു​ങ്ങി. ജി​ല്ല​യി​ലെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍​ക്ക് പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ക്കാ​നും മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​പ​ണി​യി​ലെ​ത്തി​ക്കാ​നും ഇ​തു​വ​ഴി ക​ഴി​യു​മാ​യി​രു​ന്നു.

അ​ന​ന്ത സാ​ധ്യ​ത​യു​മാ​യി സ്പൈ​സ​സ് ടൂ​റി​സം

ലോ​ക​ത്തി​ലെ മ​റ്റൊ​രു മേ​ഖ​ല​യ്ക്കും അ​വ​കാ​ശ​പ്പെ​ടാ​നാ​ കാ​ത്ത ത​ന​തു കാ​ര്‍​ഷി​ക രീ​തി​ക​ള്‍ പി​ന്തു​ട​രു​ന്ന ജി​ല്ല​യാ​ണ് ഇ​ടു​ക്കി.

ഏ​ല​ത്തി​ന്‍റെ​യും കു​രു​മു​ള​കി​ന്‍റെ​യും കൃ​ഷി രീ​തി​ക​ളും വി​ള​വെ​ടു​പ്പും സം​സ്ക​ര​ണ​വു​ മൊ​ക്കെ വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന​വ​യാ​ണ്.

എ​ന്നാ​ല്‍ സ്പൈ​സ​സ് ടൂ​റി​സ​ത്തി​ന്‍റെ യാ​തൊ​രു സാ​ധ്യ​ത​ക​ളും ഇ​ടു​ക്കി​യി​ല്‍ ഇ​നി​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​യി​ട്ടി​ല്ല.

ഓ​രോ വ​ര്‍​ഷ​വും ല​ക്ഷ​ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ള്‍ ഇ​വി​ടെ എ​ത്തി മ​ട​ങ്ങു​ന്നു​ണ്ടെ​ങ്കി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ഇ​വ​രു​ടെ ക​ട​ന്നു വ​ര​വു​ണ്ടാ​കു​ന്നി​ല്ല.

സ​ഞ്ചാ​രി​ക​ളെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കു​ന്ന ത​ര​ത്തി​ല്‍ പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കു​ക​യും ഇ​തു ന​ട​പ്പാ​ക്കു​ക​യും ചെ​യ്താ​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് സു​സ്ഥി​ര​മാ​യ വ​രു​മാ​നം ഉ​റ​പ്പു​വ​രു​ത്താ​നാ​കും.

ഇ​ടു​ക്കി​യു​ടെ നെ​ഞ്ചി​ടി​പ്പാ​യി
മു​ല്ല​പ്പെ​രി​യാ​ര്‍

കേ​ര​ള​ത്തി​നു സു​ര​ക്ഷ​യും ത​മി​ഴ്നാ​ടി​ന് ജ​ല​വു​മെ​ന്ന​താ​ണ് മു​ല്ല​പ്പെ​രി​യാ​റി​നെ സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന ന​യ​മെ​ങ്കി​ലും മേ​ല്‍​നോ​ട്ട സ​മി​തി​യി​ലും സു​പ്രീം​കോ​ട​തി​യി​ലും കൃ​ത്യ​മാ​യ ഗൃ​ഹ​പാ​ഠം ചെ​യ്ത് പ്ര​ശ്ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു ക​ഴി​യാ​ത്ത​തു​മൂ​ലം ഇ​ക്കാ​ര്യ​ത്തി​ല്‍ ഒ​രി​ഞ്ചു​പോ​ലും മു​ന്നോ​ട്ടു​പോ​കാ​ന്‍ ന​മു​ക്കാ​യി​ട്ടി​ല്ല. കാ​ലാ​കാ​ല​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​യി മേ​ല്‍​നോ​ട്ട സ​മി​തി​യി​ല്‍ അം​ഗ​മാ​യി​രി​ക്കു​ന്ന​വ​ര്‍ മു​ല്ല​പ്പെ​രി​യാ​ര്‍ ഡാം ​ഉ​യ​ര്‍​ത്തു​ന്ന ഭീ​ഷ​ണി​യും അ​തു​ണ്ടാ​ക്കാ​വു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളും സം​ബ​ന്ധി​ച്ച് ശാ​സ്ത്രീ​യ​മാ​യ വി​വ​ര​ങ്ങ​ളും പ​ഠ​ന​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു ഇ​തു​വ​രെ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ര്‍​ഥ്യം. മു​ല്ല​പ്പെ​രി​യാ​റി​ല്‍ പു​തി​യ ഡാം ​എ​ന്ന ആ​വ​ശ്യ​വു​മാ​യി നി​ര​വ​ധി സ​മ​ര​പ​ര​മ്പ​ര​ക​ളാ​ണ് ജി​ല്ല​യി​ല്‍ അ​ര​ങ്ങേ​റി​യ​ത്.

126 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള അ​ണ​ക്കെ​ട്ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നും ശ​ക്ത​മാ​യ ഭൂ​ച​ല​നം ഉ​ണ്ടാ​യാ​ല്‍ അ​തി​നെ അ​തി​ജീ​വി​ക്കാ​നു​ള്ള ശേ​ഷി അ​ണ​ക്കെ​ട്ടി​നി​ല്ലെ​ന്നു​മാ​ണ് വി​ദ​ഗ്ധ പ​ഠ​ന​ത്തി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ള്ള​ത്. ​

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ലം സ​മീ​പ​വ​ര്‍​ഷ​ങ്ങ​ളി​ല്‍ പെ​യ്ത​തു​പോ​ലെ അ​തി​തീ​വ്ര​മ​ഴ​യു​ണ്ടാ​യാ​ല്‍ ഡാ​മി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രും. ഇ​ക്കാ​ര്യ​ങ്ങ​ളും കോ​ട​തി​യി​ലും മേ​ല്‍​നോ​ട്ട സ​മി​തി​യി​ലും അ​വ​ത​രി​പ്പി​ക്കാ​നും അ​നു​കൂ​ല തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​പ്പി​ക്കാ​നും ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ ത​മി​ഴ്നാ​ടി​ന്‍റെ വാ​ദ​ഗ​തി​ക​ള്‍ ശ​രി​വ​ച്ച് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 152 അ​ടി​യി​ലേ​ക്ക് ഉ​യ​ര്‍​ത്തു​ന്ന സ്ഥി​തി​യാ​കും ഉ​ണ്ടാ​കു​ക.