ല​യ​ങ്ങ​ളു​ടെ ന​വീ​ക​ര​ണം ജ​ല​രേ​ഖ
Tuesday, January 25, 2022 10:33 PM IST
ജി​ല്ല സു​വ​ര്‍​ണ​ജൂ​ബി​ലി നി​റ​വി​ലെ​ത്തി​യി​ട്ടും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത നി​ല​വാ​രം സ്വാ​ത​ന്ത്ര്യ​ല​ബ്ദി ല​ഭി​ച്ച കാ​ല​യ​ള​വി​നു തു​ല്യം. ഭൂ​ര​ഹി​ത ഭ​വ​ന​ര​ഹി​ത​രാ​ണ് തോ​ട്ടം മേ​ഖ​ല​യി​ലു​ള്ള​വ​രി​ല്‍ ഏ​റി​യ​പ​ങ്കും.

ഫ്ളാ​റ്റ് മാ​തൃ​ക​യി​ല്‍ വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കാ​മെ​ന്നാ​യി​രു​ന്നു സ​ര്‍​ക്കാ​ര്‍ വാ​ഗ്ദാ​നം. എ​ന്നാ​ല്‍ ഇ​തും സ​ഫ​ല​മാ​യി​ല്ല. നാ​ലി​ലേ​റെ അം​ഗ​ങ്ങ​ളു​ള്ള തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ള്‍ ഒ​റ്റ മു​റി വീ​ടു​ക​ളി​ലാ​ണ് ഇ​പ്പോ​ഴും ക​ഴി​യു​ന്ന​ത്.

പ​ള്ളി​ക്കൂ​ടം പോ​ലെ നീ​ണ്ടു കി​ട​ക്കു​ന്ന ല​യ​ങ്ങ​ളി​ല്‍ ഒ​രു തൊ​ഴി​ലാ​ളി കു​ടും​ബ​ത്തി​നു ര​ണ്ടു മു​റി അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഇ​തു​വ​രെ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

അ​ന്ന​ന്ന​ത്തെ അ​പ്പ​ത്തി​നു വ​ക ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടു​ന്ന കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

ബ്രി​ട്ടീ​ഷു​കാ​ര്‍ ഇ​ന്ത്യ​യി​ല്‍ എ​ത്തി​യ​തോ​ടെ​യാ​ണ് വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള തോ​ട്ട​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. പീ​രു​മേ​ട് മേ​ഖ​ല​യി​ല്‍ മാ​ത്രം ഇ​ടി​ഞ്ഞു വീ​ഴാ​റാ​യ നൂ​റോ​ളം ല​യ​ങ്ങ​ള്‍ ഉ​ണ്ടെ​ന്നാ​ണ് സാ​മു​ഹ്യ​ക്ഷേ​മ വ​കു​പ്പി​ന്‍റെ ക​ണ​ക്ക്. മി​ക്ക​യി​ട​ത്തും ആ​വ​ശ്യ​ത്തി​ന് ശൗ​ചാ​ല​യ​ങ്ങ​ള്‍ പോ​ലു​മി​ല്ല.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ലൈ​ഫ് പ​ദ്ധ​തി​യി​ലും തൊ​ഴി​ല്‍ വ​കു​പ്പി​ന്‍റെ ഭ​വ​നം ഫൗ​ണ്ടേ​ഷ​ന്‍ വീ​ട് നി​ര്‍​മാ​ണ പ​ദ്ധ​തി​യി​ലു​മാ​ണ് ഇ​വ​രു​ടെ പ്ര​തീ​ക്ഷ.