ഭൂ​മി​ക്കു ത​ണ​ലൊ​രു​ക്കി മ​രി​യ​ൻ കോ​ള​ജ്
Thursday, January 27, 2022 10:25 PM IST
കു​ട്ടി​ക്കാ​നം: റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​രി​യ​ൻ കോ​ള​ജ് സ്റ്റു​ഡ​ന്‍റ്സ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന്ധ​റൂ​ട്സ് ഓ​ഫ് ഇ​ന്ത്യ​ന്ധ ഭാ​വി​യു​ടെ വേ​രു​ക​ൾ​ക്ക് ഇ​ന്നി​ന്‍റെ കൈ​ക​ൾ’ എ​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ വീ​ടു​ക​ളി​ൽ ഓ​രോ മ​ര​തൈ​ക​ൾ ന​ട്ടാ​ണ് റി​പ്പ​ബ്ലി​ക് ദി​നം വ്യ​ത്യ​സ്ഥ​മാ​ക്കി​യ​ത്. പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി. റോ​യ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം​ചെ​യ്തു.
പ​രി​പാ​ടി​ക​ൾ​ക്ക് കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ജോ​ജോ ജോ​സ് നേ​തൃ​ത്വം ന​ൽ​കി.

നിരോധിത പു​ക​യി​ല
ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​മാ​യി
പി​ടി​യി​ൽ

മ​റ​യൂ​ർ: കോ​വി​ൽ​ക​ട​വി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന ആ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. 650 പാ​ക്ക​റ്റ് പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ക​ട ഉ​ട​മ വെ​ള്ള​ത്തൂ​വ​ൽ ശ​ല്യാം​പാ​റ പു​തി​യ​ക്കാ​പ​റ​ന്പി​ൽ സ​മ​ദ് (46)നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
എ​സ്ഐ എ​ൻ.​പി. സ​നി​ൽ​കു​മാ​റിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.