സാ​ഞ്ചി സ്തൂ​പ​ത്തി​ൽ​നി​ന്നു ലൈ​വ് ക്ലാ​സു​മാ​യി ച​രി​ത്ര അ​ധ്യാ​പ​ക​ൻ
Thursday, January 27, 2022 10:31 PM IST
മൂ​ല​മ​റ്റം: മ​ധ്യ​പ്ര​ദേ​ശി​ലെ ച​രി​ത്ര സ്മാ​ര​ക​മാ​യ വി​ദി​ശ​ക്കു സ​മീ​പ​മു​ള്ള സാ​ഞ്ചി സ്തൂ​പ​ത്തി​നു മു​ന്നി​ൽ നി​ന്നു ലൈ​വ് ക്ലാ​സെ​ടു​ത്ത് അ​റ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സി​ലെ ച​രി​ത്ര അ​ധ്യാ​പ​ക​ൻ ശ്ര​ദ്ധേ​യ​നാ​യി. പ്ല​സ് വ​ണ്‍ ഹി​സ്റ്റ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠി​ക്കാ​നു​ള്ള പാ​ഠ​ഭാ​ഗ​മാ​ണ് സാ​ഞ്ചി സ്തൂ​പം. ഇ​തി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളും ച​രി​ത്ര പ​ശ്ചാ​ത്ത​ല​വു​മാ​ണ് ടോം ​ജോ​സ് ക​ള​പ്പു​ര​യ്ക്ക​ൽ അ​വ​ത​രി​പ്പി​ച്ച​ത്. സ്മാ​ർ​ട്ട് ക്ലാ​സ്റൂ​മി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി സാ​ഞ്ചി​യി​ലെ​ത്തി ഗൂ​ഗി​ൾ മീ​റ്റി​ന്‍റെ​യും ഫേ​സ്ബു​ക്ക് ലൈ​വി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക്ലാ​സ് ന​യി​ച്ച​ത്. യു​നെ​സ്കോ​യു​ടെ വേ​ൾ​ഡ് ഹെ​റി​റ്റേ​ജ് പൈ​തൃ​ക​ത്തി​ൽ​പ്പെ​ടു​ന്ന സാ​ഞ്ചി ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പു​രാ​ത​ന​മാ​യ ബു​ദ്ധ​മ​ത കേ​ന്ദ്ര​മാ​ണ്. ബി​സി മൂ​ന്നാം നൂ​റ്റാ​ണ്ടി​ൽ അ​ശോ​ക ച​ക്ര​വ​ർ​ത്തി സ്ഥാ​പി​ച്ച​താ​ണ് സാ​ഞ്ചി സ്തൂ​പം.

ഒ​രു​മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട ക്ലാ​സി​ൽ ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ ഹ്യു​മാ​നി​റ്റീ​സ് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്തു. സാ​ഞ്ചി​യി​ൽ നേ​രി​ട്ടെ​ത്തി സ്തൂ​പ​വും ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും മ​ന​സി​ലാ​ക്കു​ന്ന അ​നു​ഭ​വ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ല​ഭി​ച്ച​ത്. ഹി​സ്റ്റ​റി, ഗാ​ന്ധി​യ​ൻ സ്റ്റ​ഡീ​സ്, സോ​ഷ്യ​ൽ വ​ർ​ക്ക്, ഇം​ഗ്ലീ​ഷ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യി​ട്ടു​ള്ള ടോം ​ജോ​സ് ഗ്ര​ന്ഥ​കാ​ര​ൻ, സാ​ഹി​ത്യ​കാ​ര​ൻ, പ്ര​ഭാ​ഷ​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ണ്ട്. മി​ക​ച്ച എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​ക്കു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡും ഇ​ദ്ദേ​ഹ​ത്തി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. മ​ധ്യ​പ്ര​ദേ​ശി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന ഭാ​ര്യ ഫ്ളോ​റി​ന്‍റെ സ​ഹാ​യ​വും ഇ​ദ്ദേ​ഹ​ത്തി​നു ഗു​ണ​ക​ര​മാ​യി.