വീ​ടു കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം: ര​ണ്ടു പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Thursday, January 27, 2022 10:31 PM IST
മൂ​ല​മ​റ്റം: കു​രു​തി​ക്ക​ള​ത്ത് വീ​ടു കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​ശേ​ഷം ഒ​ളി​വി​ൽ​പോ​യ ര​ണ്ട് പ്ര​തി​ക​ളെ കു​ള​മാ​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​ള​മ​റ്റം ക​ന്പി​പ്പാ​ലം ക​ണ്ട​ത്തി​ൻ​ക​ര ഷി​യാ​ദ് (45), ക​രി​മ​ണ്ണൂ​ർ പ​ഴൂ​ക്ക​ര ചെ​മ്മ​ല​കു​ടി ജോ​മോ​ൻ (37) എ​ന്നി​വ​രെ​യാ​ണ് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം തൊ​ടു​പു​ഴ​യി​ൽ​നി​ന്നും പി​ടി​കൂ​ടി​യ​ത്. കേ​സി​ലെ മു​ഖ്യ​പ്ര​തി പെ​രു​ന്പ​ള്ളി​ച്ചി​റ ക​റു​ക സ്കൂ​ളി​ന് സ​മീ​പം പു​തി​യ​കു​ന്നേ​ൽ സ്റ്റെ​പ്പ​പ്പ് സു​ധീ​ർ എ​ന്നു വി​ളി​ക്കു​ന്ന സു​ധീ​റി (38) നെ ​നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. മോ​ഷ​ണ സാ​ധ​ന​ങ്ങ​ളും ഇ​വ ക​ട​ത്താ​നു​പ​യോ​ഗി​ച്ച കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ 15ന് ​ഉ​ച്ച​യോ​ടെ കു​രു​തി​ക്ക​ളം പു​ളി​ക്ക​ൽ പ​രേ​ത​നാ​യ ഫി​ലി​പ്പോ​സി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. മൂ​ന്നു​വ​ർ​ഷം മു​ൻ​പ് മ​രി​ച്ച ഫി​ലി​പ്പോ​സി​ന്‍റെ വീ​ട് പി​ന്നീ​ട് പൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​മാ​സം പു​ര​യി​ടം തെ​ളി​ക്കാ​നെ​ത്തി​യ ജോ​ലി​ക്കാ​രാ​ണ് മോ​ഷ​ണ വി​വ​രം ആ​ദ്യം അ​റി​യു​ന്ന​ത്. വീ​ട്ടു​കാ​രെ വി​ളി​ച്ചു​വ​രു​ത്തി വീ​ട് തു​റ​ന്ന് പ​രി​ശോ​ധി​ച്ചു. തു​ട​ർ​ന്നു കു​ള​മാ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. വീ​ട് കു​ത്തി​ത്ത​റ​ന്ന് അ​ക​ത്തു​ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ കി​ട​ക്ക​യു​ടെ അ​ടി​യി​ലി​രു​ന്ന താ​ക്കോ​ൽ എ​ടു​ത്ത് അ​ല​മാ​രി​യും മ​റ്റു മു​റി​ക​ളും തു​റ​ന്നു. പി​ന്നീ​ട് ര​ണ്ട് വ​ലി​യ ചെ​ന്പു​ക​ൾ, ര​ണ്ട് പ്ര​ഷ​ർ കു​ക്ക​റു​ക​ൾ, അ​ലൂ​മി​നി​യം പാ​ത്ര​ങ്ങ​ൾ, ട്രോ​ഫി​ക​ൾ, നി​ല​വി​ള​ക്കു​ക​ൾ, ക​റ​വ യ​ന്ത്രം, പൈ​പ്പി​ന്‍റെ ടാ​പ്പു​ക​ൾ തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ളാ​ണ് മോ​ഷ്ടി​ച്ച​ത്.

ഷി​യാ​ദ് തൊ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ജോ​മോ​ന്‍റെ പേ​രി​ലും തൊ​ടു​പു​ഴ സ്റ്റേ​ഷ​നി​ൽ ഒ​രു കേ​സു​ണ്ട്. മോ​ഷ​ണം ന​ട​ത്തി​യ വീ​ട്ടി​ലും സാ​ധ​ന​ങ്ങ​ൾ വി​റ്റ തൊ​ടു​പു​ഴ​യി​ലെ​യും മൂ​വാ​റ്റു​പു​ഴ​യി​ലെ​യും ക​ട​ക​ളി​ലും പ്ര​തി​ക​ളെ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.കു​ള​മാ​വ് എ​സ്എ​ച്ച്ഒ സു​നി​ൽ തോ​മ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്ഐ സ​ലിം എ​എ​സ്ഐ​മാ​രാ​യ ബി​ജു, ഷം​സു​ദീ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.