ജി​ല്ലാ ആ​സ്ഥാ​ന​ത്ത് സെ​ൻ​ട്ര​ൽ വെ​യ​ർ​ഹൗ​സ് സ്ഥാ​പി​ക്കും: മ​ന്ത്രി റോ​ഷി
Friday, January 28, 2022 10:19 PM IST
ചെ​റു​തോ​ണി: ജി​ല്ലാ ആ​സ്ഥാ​ന​ത്ത് പ​തി​നാ​യി​രം മെ​ട്രി​ക് ട​ണ്‍ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള വെ​യ​ർ​ഹൗ​സ് സ്ഥാ​പി​ക്കു​ന്ന​തി​ന് ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യി മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ അ​റി​യി​ച്ചു.
15 കോ​ടി രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന അ​റു​പ​തി​നാ​യി​രം ച​തു​ര​ശ്ര അ​ടി വി​സ്താ​ര​മു​ള്ള ഗോ​ഡൗ​ണാ​ണ് ഇ​തി​നാ​യി സ്ഥാ​പി​ക്കു​ക.

സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ൻ, ഫു​ഡ് കോ​ർ​പ​റേ​ഷ​ൻ, ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ, മെ​ഡി​ക്ക​ൽ സ​ർ​വീ​സ് കോ​ർ​പ​റേ​ഷ​ൻ, കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റീ​സ്, ഫെ​ർ​ട്ടി​ലൈ​സേ​ഴ്സ് സൊ​സൈ​റ്റി​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളും മ​രു​ന്നു​ക​ളും കീ​ട​നാ​ശി​നി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ സൂ​ക്ഷി​ക്ക​ത്ത​ക്ക വി​ധ​മു​ള്ള സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ വെ​യ​ർ​ഹൗ​സാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്.
വെ​യ​ർ​ഹൗ​സി​ന് ആ​വ​ശ്യ​മാ​യ ര​ണ്ട​ര ഏ​ക്ക​ർ സ്ഥ​ലം പൈ​നാ​വ് പോ​ലീ​സ് ക്യാ​ന്പി​നു സ​മീ​പം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ട്ടു​ന​ൽ​കും.

മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​ജി. സ​ത്യ​ൻ, സെ​ൻ​ട്ര​ൽ വെ​യ​ർ​ഹൗ​സ് ഡ​യ​റ​ക്ട​ർ കെ.​വി. പ്ര​ദീ​പ്കു​മാ​ർ, റീ​ജ​ണ​ൽ മാ​നേ​ജ​ർ ബി.​ആ​ർ. മ​നീ​ഷ്, ക​ണ്‍​സ​ൾ​ട്ട​ന്‍റ് ബി. ​ഉ​ദ​യ​ഭാ​നു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.