കോ​വി​ഡ് വ്യാ​പ​നം: നെ​ടു​ങ്ക​ണ്ട​ത്ത് സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്നു
Friday, January 28, 2022 10:19 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​ല​യി​രു​ത്തു​ന്ന​തി​നാ​യി സ​ർ​വ​ക​ക്ഷി​യോ​ഗം ചേ​ർ​ന്നു. രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സി​എ​ഫ്എ​ൽ​ടി​സി​യു​ടെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നും വാ​ർ​ഡു​ത​ല ജാ​ഗ്ര​താ സ​മി​തി​ക​ൾ പു​ന​സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തി​ൽ വ​രു​ന്ന 20 ദി​വ​സം നി​ർ​ണാ​യ​ക​മാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

കോ​വി​ഡി​ന്‍റെ ഒ​ന്നും ര​ണ്ടും ത​രം​ഗ​ങ്ങ​ളെ നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് ഫ​ല​പ്ര​ദ​മാ​യി നേ​രി​ട്ടെ​ങ്കി​ലും മൂ​ന്നാം ത​രം​ഗ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ദ​ഗ​തി​യി​ലാ​ണെ​ന്നു​ള്ള ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. ര​ണ്ടാം ത​രം​ഗ​ത്തി​ൽ 1.12 കോ​ടി രൂ​പ​യാ​ണ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പ​ഞ്ചാ​യ​ത്ത് ത​ന​ത് ഫ​ണ്ടി​ൽ​നി​ന്നും ചെ​ല​വ​ഴി​ച്ച​ത്. ഈ ​തു​ക സ​ർ​ക്കാ​രി​ൽ​നി​ന്നും തി​രി​കെ ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഇ​ത്ത​വ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഫ​ണ്ടി​ന്‍റെ പ​രി​മി​തി​യു​ണ്ടെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

ജ​നു​വ​രി ഒ​ന്നു​മു​ത​ൽ 27 വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ 2082 പ​രി​ശോ​ധ​ന​ക​ളി​ൽ 736 ഫ​ല​ങ്ങ​ളും പോ​സി​റ്റീ​വാ​യി. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ ടി​പി​ആ​ർ നി​ര​ക്ക് 40 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലാ​ണെ​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​കെ. അ​നൂ​പ് യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തും പ​ട്ടം​കോ​ള​നി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് ഒ​രു വാ​ഹ​നം ന​ൽ​കു​ന്ന​തും സം​ബ​ന്ധി​ച്ച് യോ​ഗം ച​ർ​ച്ച​ചെ​യ്തു. ഇ​തി​ൽ അ​ടു​ത്ത​ദി​വ​സം ന​ട​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തീ​രു​മാ​ന​മെ​ടു​ക്കും. രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​ണു​ന​ശീ​ക​ര​ണ​ത്തി​നു​മാ​യി യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്ന​തി​നും സ​ന്ന​ദ്ധ സം​ഘ​ട​ന രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.

മൂ​ന്നാം ത​രം​ഗ​ത്തി​ൽ മ​ര​ണ​നി​ര​ക്ക് കു​റ​വാ​യ​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ മു​ന്പ് പു​ല​ർ​ത്തി​യി​രു​ന്ന ജാ​ഗ്ര​ത നി​ല​വി​ലി​ല്ലെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ളു​ടെ ഫ​ലം ആ​രോ​ഗ്യ​വ​കു​പ്പി​ന് ല​ഭി​ക്കു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​കാ​ര്യ ലാ​ബു​ക​ളോ​ട് പ​രി​ശോ​ധ​നാ വി​വ​ര​ങ്ങ​ൾ ദി​വ​സ​വും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്കും പ​ഞ്ചാ​യ​ത്തി​നും കൈ​മാ​റാ​നു​ള്ള നി​ർ​ദേ​ശം ന​ൽ​കും.

ക​രു​ണാ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ഒ​രാ​ഴ്ച​മു​ന്പ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​ർ നി​ജു കു​ര്യ​ൻ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ പ​ല വീ​ടു​ക​ളി​ലും രോ​ഗ​ബാ​ധി​ത​ർ​ക്ക് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ളി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സി​എ​ഫ്എ​ൽ​ടി​സി അ​ടി​യ​ന്ത​ര​മാ​യി ആ​രം​ഭി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു. നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി​ൽ 25ഓ​ളം പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​നാ​ൽ സി​എ​ഫ്എ​ൽ​ടി​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നാ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ ന​ൽ​ക​ണ​മെ​ന്ന് ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​നാ വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ളാ​യ എ​ൻ.​കെ. ഗോ​പി​നാ​ഥ​ൻ, പി.​എ​ൻ. വി​ജ​യ​ൻ, എം.​എ​ൻ. ഗോ​പി, അ​നീ​ഷ് ച​ന്ദ്ര​ൻ, ത​ങ്ക​ച്ച​ൻ സീ​നാ​യി, പി.​എ​സ്. യൂ​നു​സ്, എം.​എ​സ്. ഷാ​ജി, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ളാ​യ ജെ​യിം​സ് മാ​ത്യു, നൗ​ഷാ​ദ് ആ​ലു​മ്മൂ​ട്ടി​ൽ, പോ​ലീ​സ്, ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​തി​നി​ധി​ക​ൾ, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.