ഹൈ​റേ​ഞ്ചു​കാ​ർ​ക്ക് ഇ​ന്നും മെ​ഴു​കു​തി​രി ത​ന്നെ ആ​ശ്ര​യം
Friday, January 28, 2022 10:19 PM IST
ചെ​റു​തോ​ണി: മ​ഴ തൂ​ളി​യാ​ലും കാ​റ്റ​ടി​ച്ചാ​ലും ഹൈ​റേ​ഞ്ചു​കാ​ർ​ക്ക് വെ​ളി​ച്ച​ത്തി​ന് മെ​ഴു​കു​തി​രി മാ​ത്ര​മാ​ണ് ആ​ശ്ര​യം. ഇ​ന്ന​ലെ പ​ക​ൽ മു​ഴു​വ​ൻ ജി​ല്ലാ ആ​സ്ഥാ​ന​മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ കാ​റ്റാ​യി​രു​ന്നു. കാ​റ്റ് വീ​ശി​യ​തോ​ടെ വൈ​ദ്യു​തി​യും ന​ഷ്ട​മാ​യി. പ​ക​ൽ വൈ​ദ്യു​തി മി​ന്നി​മ​റ​യു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. വാ​ഴ​ത്തോ​പ്പി​നും ല​ക്ഷം​ക​വ​ല​യ്ക്കു​മി​ട​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഉ​ണ​ങ്ങി​നി​ന്നി​രു​ന്ന തെ​ങ്ങ് വൈ​ദ്യു​തി ലൈ​നി​നു മീ​തെ വീ​ണ് വൈ​ദ്യു​ത പോ​സ്റ്റ് ഒ​ടി​ഞ്ഞ് മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി മു​ട​ങ്ങി. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വൈ​ദ്യു​തി ലൈ​നി​ൽ മ​ര​ച്ചി​ല്ല​ക​ൾ ത​ട്ടി വൈ​ദ്യു​തി മു​ട​ങ്ങി​യി​രു​ന്നു.