അ​പ​ക​ട​ങ്ങ​ളി​ൽ പ​ക​ച്ച് വ്യാ​പാ​രി​ക​ളും
Friday, January 28, 2022 10:25 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ടൗ​ണി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്പോ​ഴും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി നെ​ടു​ങ്ക​ണ്ടം മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ. പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ഉ​ടു​ന്പ​ൻ​ചോ​ല സ​ബ് ആ​ർ​ടി​ഒ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ നെ​ടു​ങ്ക​ണ്ടം ടൗ​ണി​ൽ ബൈ​ക്ക​പ​ക​ട​ങ്ങ​ളി​ൽ ര​ണ്ട് യു​വാ​ക്ക​ളാ​ണ് മ​രി​ച്ച​ത്. എ​ന്നി​ട്ടും ടൗ​ണി​ലൂ​ടെ ഹെ​ൽ​മെ​റ്റു​പോ​ലും ധ​രി​ക്കാ​തെ യു​വാ​ക്ക​ൾ ബൈ​ക്കി​ൽ ചീ​റി​പ്പാ​യു​ന്ന സ്ഥി​തി​ക്ക് വ്യ​ത്യാ​സ​മി​ല്ല. മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പും പോ​ലീ​സും ഇ​ക്കാ​ര്യ​ത്തി​ൽ നി​സം​ഗ​ത പു​ല​ർ​ത്തു​ക​യാ​ണെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ ആ​രോ​പ​ണം.

അ​പ​ക​ട​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് കാ​ര്യ​ക്ഷ​മ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, പോ​ലീ​സ്, പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​ർ​ക്ക് വ്യാ​പാ​രി​ക​ൾ ക​ത്ത് ന​ൽ​കി​യി​രു​ന്നു.
ടൗ​ണി​ലെ അ​ശാ​സ്ത്രീ​യ​മാ​യ വാ​ഹ​ന പാ​ർ​ക്കിം​ഗും അ​പ​ക​ട​ങ്ങ​ൾ​ക്ക് മ​റ്റൊ​രു കാ​ര​ണ​മാ​ണ്. അ​പ​ക​ട​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, പോ​ലീ​സ്, പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​രു​ടെ ഏ​കീ​കൃ​ത​മാ​യ പ്ര​വ​ർ​ത്ത​നം ആ​വ​ശ്യ​മാ​ണ്. പ​ഞ്ചാ​യ​ത്തി​ൽ ട്രാ​ഫി​ക്ക് ക​മ്മി​റ്റി​ക​ൾ കൂ​ടി​യി​ട്ട് മാ​സ​ങ്ങ​ളാ​യി.

മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം അ​പ​ക​ട​ങ്ങ​ൾ ത​ട​യാ​ൻ ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​യും ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്ക​ണ​മെ​ന്നും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ തു​ട​ർ​ന്നും പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ ന​ട​ത്തു​മെ​ന്നും മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​യിം​സ് മാ​ത്യു, ട്ര​ഷ​റ​ർ സ​ജീ​വ് ആ​ർ. നാ​യ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു. ഉ​പ​രോ​ധ സ​മ​ര​ത്തി​ന് വ്യാ​പാ​രി​ക​ളാ​യ പി.​എ​സ്. സ​ലീം, ജോ​യോ പി. ​ജോ​സ്, സ​ജി​കു​മാ​ർ, എ​ബി​ൻ ജോ​സ്, സി.​ബി. ഷൈ​ജി, സാ​ജ​ൻ കൊ​ച്ചു​പ​റ​ന്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.