വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത വേ​ഗം! നെ​ടു​ങ്ക​ണ്ട​ത്ത് അ​പ​ക​ട​മ​ര​ണ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു; അ​ധി​കൃ​ത​ർ​ക്ക് നി​സം​ഗ​ത​യെ​ന്ന് ആ​ക്ഷേ​പം
Friday, January 28, 2022 10:25 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ടൗ​ണി​ൽ തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ അ​ധി​കൃ​ത​രു​ടെ നി​സം​ഗ​ത അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഐ​എ​ൻ​ടി​യു​സി നെ​ടു​ങ്ക​ണ്ടം മ​ണ്ഡ​ലം ക​മ്മി​റ്റി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ നി​ര​വ​ധി ജീ​വ​നു​ക​ൾ പൊ​ലി​ഞ്ഞി​ട്ടും അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല.

ഒ​രു​മാ​സ​ത്തി​നി​ടെ ടൗ​ണി​ൽ അ​റു​പ​തോ​ളം വാ​ഹ​നാ​പ​ക​ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തി​ൽ മൂ​ന്നു​പേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​ർ നി​ര​വ​ധി​യാ​ണ്.

മ​ദ്യ​പി​ച്ചും ല​ഹ​രി ഉ​പ​യോ​ഗി​ച്ചും ലൈ​സ​ൻ​സി​ല്ലാ​തെ​യും വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന ആ​ളു​ക​ളെ പി​ടി​കൂ​ടു​വാ​ൻ പോ​ലീ​സോ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പോ ത​യാ​റാ​കു​ന്നി​ല്ല. ടൗ​ണി​ൽ ട്രാ​ഫി​ക് സം​വി​ധാ​നം​ത​ന്നെ ഇ​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ഒ​രു​ത​വ​ണ​പോ​ലും ട്രാ​ഫി​ക് ക​മ്മി​റ്റി വി​ളി​ച്ചു​കൂ​ട്ടാ​ൻ ത​യാ​റാ​യി​ട്ടി​ല്ല. ടൗ​ണി​ലെ അ​ശാ​സ്ത്രീ​യ​മാ​യ പാ​ർ​ക്കിം​ഗും അ​മി​ത​വേ​ഗ​ത​യു​മാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്. പോ​ലീ​സും മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പും ഹെ​ൽ​മ​റ്റ് വേ​ട്ട​യി​ൽ മാ​ത്രം വാ​ഹ​ന​പ​രി​ശോ​ധ​ന അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്.

വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ഐ​എ​ൻ​ടി​യു​സി ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് കെ.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ, അ​നി​ൽ ക​ട്ടൂ​പ്പാ​റ, ജോ​സ​ഫ് വെ​ച്ചൂ​ർ, റെ​ജി ആ​ശാ​രി​ക​ണ്ടം, ബാ​ബു ദേ​വ​സ്യ എ​ന്നി​വ​ർ അ​റി​യി​ച്ചു.