ഹെ​ല്‍​പ്പ് ഡെ​സ്‌​ക് തു​ട​ങ്ങി
Friday, January 28, 2022 10:25 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ഗ​ര​സ​ഭ ഓ​ഫീ​സി​ല്‍ ഹെ​ല്‍​പ്പ് ഡെ​സ്‌​കും ക​ണ്‍​ട്രോ​ള്‍ റൂ​മും തു​ട​ങ്ങി. ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ലെ ചി​ല ജീ​വ​ന​ക്കാ​ര്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​തി​നാ​ല്‍ ഓ​ഫീ​സി​ല്‍നി​ന്നും നേ​രി​ട്ട് ന​ല്‍​കു​ന്ന സേ​വ​ന​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യും കെ​ട്ടി​ട നി​കു​തി അ​ട​യ്ക്കാ​നും ഉ​ട​മ​സ്ഥാ​വ​കാ​ശ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് മു​ത​ലാ​യ​വ ന​ല്‍​കാ​നും ജ​ന​ന, മ​ര​ണ ര​ജി​സ്‌​ട്രേ​ഷ​ന്‍ മു​ത​ലാ​യ സേ​വ​ന​ങ്ങ​ള്‍​ക്കും ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​ങ്ങ​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. ഹെ​ല്‍​പ്പ് ഡ​സ്‌​ക് നന്പർ: 04862-222711.