മാം​സാ​വ​ശി​ഷ്ടം റോ​ഡ​രി​കി​ല്‍ ത​ള്ളി
Friday, January 28, 2022 10:26 PM IST
മു​ട്ടം: പ​ഴ​കി​യ മാം​സാ​വ​ശി​ഷ്ടം റോ​ഡ​രി​കി​ല്‍ ത​ള്ളി. മ​ല​ങ്ക​ര പെ​രു​മ​റ്റം ക​നാ​ലി​ന് സ​മീ​പ​മാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്. ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന മാം​സാ​വ​ശി​ഷ്ട​ങ്ങ​ള്‍ തെ​രു​വ് നാ​യ്ക്ക​ള്‍ വ​ലി​ച്ചി​ഴ​ച്ച് സ​മീ​പ​ത്തു​ള്ള ക​നാ​ലി​ലെ വെ​ള്ള​ത്തി​ലേ​ക്ക് വ്യാ​പി​ച്ചി​ട്ടു​മു​ണ്ട്.

ഏ​താ​നും ദി​വ​സം മു​ന്‍​പ് അ​ഴു​കി പ​ഴ​കി​യ ക​റി പൗ​ഡ​റി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ന് സ​മീ​പം ക​നാ​ലി​ന്‍റെ തീ​ര​ത്ത് ത​ള്ളി​യി​രു​ന്നു. പെ​രു​മ​റ്റം, ശ​ങ്ക​ര​പ്പ​ള്ളി, തു​ട​ങ്ങനാ​ട്, വ​ള്ളി​പ്പാ​റ, മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ന്‍റെ തീ​ര​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ശൗ​ചാ​ല​യ മാ​ലി​ന്യം ഉ​ള്‍​പ്പെ​ടെ വ്യാ​പ​ക​മാ​യി ത​ള്ളു​ന്ന​ത് പ​തി​വാ​യി​രു​ന്നു. മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ ക​ണ്ടെ​ത്തി മ​തി​യാ​യ ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.