ഭ​ക്ഷ​ണ​ത്തി​ൽ മാ​യ​മു​ണ്ടെ​ങ്കി​ൽ കു​ടു​ങ്ങും: ജി​ല്ല​യി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന
Thursday, May 5, 2022 11:11 PM IST
തൊ​ടു​പു​ഴ: കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി ഷ​വ​ർ​മ ക​ഴി​ച്ച് മ​രി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ലും ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ വ്യാ​പ​ക പ​രി​ശോ​ധ​ന തു​ട​രു​ന്നു. ഷ​വ​ർ​മ പോ​ലെ​യു​ള്ള മാം​സ വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന ഭ​ക്ഷ്യ​വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി​ക​ൾ, ത​ട്ടു​ക​ട​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന തു​ട​രു​ന്ന​ത്.

ഇ​തി​നു​പു​റ​മെ നെ​ടു​ങ്ക​ണ്ട​ത്ത് പ​ച്ച​മീ​ൻ ക​ഴി​ച്ച് ഒ​ട്ടേ​റെ​പ്പേ​ർ ആ​ശു​പ​ത്രി​യി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഓ​പ്പ​റേ​ഷ​ൻ മ​ത്സ്യ​യു​ടെ ഭാ​ഗ​മാ​യു​ള്ള പ​രി​ശോ​ധ​ന​ക​ളും തു​ട​രു​ക​യാ​ണ്.

തൊ​ടു​പു​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള ടൗ​ണു​ക​ളി​ൽ ഒ​ട്ടേ​റെ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഷ​വ​ർ​മ, അ​ൽ​ഫാം, കു​ഴി​മ​ന്തി തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ചെ​റു​തോ​ണി, അ​ണ​ക്ക​ര, കു​മ​ളി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഇ​ന്ന​ലെ തൊ​ടു​പു​ഴ​യി​ലെ വി​വി​ധ ഭ​ക്ഷ്യ​വി​ത​ര​ണ ശാ​ല​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. സാ​ധാ​ര​ണ​യാ​യി ഭ​ക്ഷ്യ വി​ൽ​പ്പ​ന​കേ​ന്ദ്ര​ങ്ങ​ൾ സ​ജീ​വ​മാ​കു​ന്ന വൈ​കു​ന്നേ​ര​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. മൂ​ന്നു ദി​വ​സ​മാ​യി 77 ഭ​ക്ഷ്യ​വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഭ​ക്ഷ്യ സു​ര​ക്ഷാ ഓ​ഫീ​സ​ർ​മാ​രാ​യ എം.​എ​ൻ. ഷം​സി​യ, എ​സ്. പ്ര​ശാ​ന്ത്, ബൈ​ജു പി. ​ജോ​സ​ഫ്, ആ​ൻ​മേ​രി ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ് തീ​രു​മാ​നം. പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന തു​ട​രു​ന്ന​ത്. വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ഷ​വ​ർ​മ പാ​ച​കം ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും.

കൂ​ടു​ത​ൽ സ്ഥാ​പ​ന​ങ്ങ​ളി​ലും ക​ട​യ്ക്കു​പു​റ​ത്ത് തു​റ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ഷ​വ​ർ​മ ത​യാ​റാ​ക്കു​ന്ന​ത്. ഇ​തു നി​ർ​ത്ത​ലാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കും. ഷ​വ​ർ​മ നി​ർ​മി​ക്കു​ന്ന​തി​ന് പൂ​ർ​ണ​മാ​യും പാ​ക​മാ​യ ചി​ക്ക​ൻ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്ന നി​ർ​ദേ​ശ​വും ന​ൽ​കു​ന്നു​ണ്ട്. ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മെ​ക്ക​നൈ​സ് മെ​ഷീ​നി​ൽ നി​ശ്ചി​ത അ​ള​വി​ൽ മാ​ത്ര​മേ ചി​ക്ക​ൻ വ​യ്ക്കാ​വൂ. രു​ചി കൂ​ട്ടാ​ൻ കൃ​ത്രി​മ രാ​സ പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ലും ന​ട​പ​ടി​യു​ണ്ടാ​കും.

ത​ട്ടു​ക​ട​ക​ളി​ലും പ​രി​ശോ​ധ​ന

രാ​ത്രി​ക​ളി​ൽ സ​ജീ​വ​മാ​കു​ന്ന ത​ട്ടു​ക​ട​ക​ളി​ലും പ​രി​ശോ​ധ​ന ഉൗ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ത്ത​രം ക​ട​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും.

വ​ഴി​യോ​ര​ങ്ങ​ളി​ൽ താ​ത്കാ​ലി​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ത്ത​ര​ത്തി​ലു​ള്ള പ​ല സ്ഥാ​പ​ന​ങ്ങ​ളും മ​തി​യാ​യ വൃ​ത്തി​യോ​ടെ​യ​ല്ല പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് പ​രാ​തി​യു​യ​ർ​ന്നി​രു​ന്നു. ഭ​ക്ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ള​വും വൃ​ത്തി​യു​ള്ള ഇ​ട​ങ്ങ​ളി​ൽ​നി​ന്നും ശേ​ഖ​രി​ക്കു​ന്ന​താ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും.

ഓ​പ്പ​റേ​ഷ​ൻ മ​ത്സ്യ തു​ട​രും

ഓ​പ്പ​റേ​ഷ​ൻ മ​ത്സ്യ​യു​ടെ ഭാ​ഗ​മാ​യ പ​രി​ശോ​ധ​ന​യും വ്യാ​പ​ക​മാ​യ തോ​തി​ൽ തു​ട​രു​ന്നു​ണ്ട്. നെ​ടു​ങ്ക​ണ്ട​ത്ത് പ​ച്ച​മീ​ൻ ക​ഴി​ച്ച് പൂ​ച്ച​ക​ൾ കൂ​ട്ട​ത്തോ​ടെ ചാ​കു​ക​യും ഒ​ട്ടേ​റെ​പ്പേ​ർ​ക്ക് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തോ​ടെ പ​ഴ​കി​യ​തും ഫോ​ർ​മാ​ലി​ൻ ചേ​ർ​ത്ത​തു​മാ​യ മ​ത്സ്യ​വി​ൽ​പ്പ​ന​യ്ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജും നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് മ​ത്സ്യ​വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​ത്.

പ​രി​ശോ​ധ​ന​യി​ൽ പി​ടി​ച്ചെ​ടു​ക്കു​ന്ന സാ​ന്പി​ളു​ക​ൾ കാ​ക്ക​നാ​ട്ടെ റീ​ജ​ണ​ൽ കെ​മി​ക്ക​ൽ ലാ​ബി​ൽ പ​രി​ശോ​ധ​ന​യ്ക്ക​യ​ക്കു​മെ​ന്ന് ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു.
നി​ല​വി​ൽ ജി​ല്ല​യ്ക്ക് ല​ഭി​ച്ച മൊ​ബൈ​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ ലാ​ബി​ൽ വെ​ള്ളം, പാ​ൽ, എ​ണ്ണ എ​ന്നി​വ​യു​ടെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കാ​നു​ള്ള സം​വി​ധാ​നം മാ​ത്ര​മേ​യു​ള്ളൂ.