ഭൂ​വി​നി​യോ​ഗ ച​ട്ട​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി​ കൊ​ണ്ടു​വ​രും: സി​പി​എം
Sunday, May 15, 2022 12:42 AM IST
ചെ​റു​തോ​ണി: കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​രു​ക​ൾ​കൊ​ണ്ടു​വ​ന്ന ഭൂ​വി​നി​യോ​ഗ ച​ട്ട​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്യു​മെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. വ​ർ​ഗീ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
‌ആ​റ് പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി ജി​ല്ല​യി​ലെ ക​ർ​ഷ​ക​രെ കു​ടി​യേ​റ്റ മ​ണ്ണി​ൽ ഉ​റ​പ്പി​ച്ചു​നി​ർ​ത്തി​യ​ത് ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ളാ​ണ്. ക​ർ​ഷ​ക​മു​ന്നേ​റ്റ​ത്തി​ന്‍റെ നാ​ഴി​ക​ക്ക​ല്ലാ​യ ഭൂ​പ​രി​ഷ്ക​ര​ണ​ത്തെ എ​തി​ർ​ത്ത​തും ജി​ല്ല​യി​ലെ ക​ർ​ഷ​ക​രെ കു​ടി​യി​റ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​തും 1964 ലെ​യും 93 ലെ​യും ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ൾ​കൊ​ണ്ടു​വ​ന്ന് ക​ർ​ഷ​ക​രെ വ​രി​ഞ്ഞു​മു​റു​ക്കി​യ​തും കോ​ണ്‍​ഗ്ര​സാ​ണ്.

പ​ട്ട​യ​ത്തി​നു വ​രു​മാ​ന​പ​രി​ധി നി​ശ്ച​യി​ച്ചും കൈ​മാ​റ്റം ചെ​യ്യാ​ൻ പാ​ടി​ല്ലെ​ന്ന വ്യ​വ​സ്ഥ​കൊ​ണ്ടു​വ​ന്നും ഒ​രേ​ക്ക​ർ ഭൂ​മി​ക്ക് മാ​ത്ര​മേ പ​ട്ട​യം​കൊ​ടു​ക്കാ​വൂ എ​ന്ന കി​രാ​ത നി​യ​മം അ​ടി​ച്ചേ​ൽ​പ്പി​ച്ച​തും യു​ഡി​എ​ഫ് സ​ർ​ക്കാ​രു​ക​ളാ​ണ്. അ​തെ​ല്ലാം നീ​ക്കം ചെ​യ്ത് 40000 ല​ധി​കം പ​ട്ട​യം ന​ൽ​കി ഇ​ടു​ക്കി​യി​ലെ ക​ർ​ഷ​ക​രു​ടെ അ​ഭി​മാ​ന​മു​യ​ർ​ത്തി​യ​ത് പി​ണ​റാ​യി സ​ർ​ക്കാ​രാ​ണ്. ഇ​ടു​ക്കി ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ 90 ശ​ത​മാ​ന​വും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ പ​രി​ഹ​രി​ച്ചു. അ​വ​ശേ​ഷി​ക്കു​ന്ന ഭൂ​വി​നി​യോ​ഗ ച​ട്ട​ഭേ​ദ​ഗ​തി​യും ഉ​ട​ൻ കൊ​ണ്ടു​വ​രു​മെ​ന്നു ജി​ല്ലാ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.