ഹെ​ൽ​ത്ത്കാ​ർ​ഡു​ക​ൾ ന​ൽ​ക​ണ​മെ​ന്ന്
Sunday, May 15, 2022 12:42 AM IST
ചെ​റു​തോ​ണി: ഭ​ക്ഷ്യ​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ഹെ​ൽ​ത്ത് കാ​ർ​ഡ് വി​ത​ര​ണം ചെ​യ്യാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ത​യാ​റാ​ക​ണ​മെ​ന്ന് മു​രി​ക്കാ​ശേ​രി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ​ല്ലാം ആ​രോ​ഗ്യ​വ​കു​പ്പ് ഇ​തി​നാ​യി പ്ര​ത്യേ​ക ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം ക്യാ​ന്പു​ക​ൾ ന​ട​ത്താ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​ക്യ​ത​ർ പ​റ​യു​ന്ന​ത്. ഇ​തു​മൂ​ലം പ​ല​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഹെ​ൽ​ത്ത്കാ​ർ​ഡ് എ​ടു​ക്കാ​ൻ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​താ​യി വ്യാ​പാ​രി​ക​ൾ ചൂ​ണ്ടി​കാ​ട്ടി.

ജി​ല്ല​യി​ലാ​ക​മാ​നം ആ​രോ​ഗ്യ​വ​കു​പ്പും ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യാ​ണ്. അ​തി​നാ​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഹെ​ൽ​ത്ത്കാ​ർ​ഡ് ന​ൽ​കു​ന്ന​തി​നു​വേ​ണ്ടി ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ മു​രി​ക്കാ​ശേ​രി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൈ​ന്പി​ള​ളി​ൽ, ജി​മ്മി സെ​ബാ​സ്റ്റ്യ​ൻ, റോ​ബ​ർ​ട്ട് ക​ണ്ണ​ൻ​ചി​റ, ബി​റ്റാ​ജ് പ്ര​ഭാ​ക​ർ, ഷാ​ഹു​ൽ മേ​ച്ചേ​രി​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.