കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജി​ൽ മീ​ഡി​യ​ക്യാ​ന്പി​ന് തി​രി​തെ​ളി​ഞ്ഞു
Sunday, May 15, 2022 12:42 AM IST
കു​ട്ടി​ക്കാ​നം: മ​രി​യ​ൻ ഓ​ട്ടോ​ണ​മ​സ് കോ​ള​ജി​ലെ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് മീ​ഡി​യ സ്റ്റ​ഡീ​സ് വി​ഭാ​ഗം ’ഡി​ജി​റ്റ​ൽ ക​ള​രി’​യെ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ത്രി​ദി​ന മീ​ഡി​യ​ക്യാ​ന്പി​ന് തി​രി​തെ​ളി​ഞ്ഞു. പ്ര​ശ​സ്ത തി​ര​ക്ക​ഥാ​കൃ​ത്ത് ബി​പി​ൻ ച​ന്ദ്ര​ൻ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജ് മാ​ധ്യ​മ​വി​ഭാ​ഗം ഡ​യ​റ​ക്ട​ർ പ്ര​ഫ. എം. ​വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​ജി​മോ​ൻ ജോ​ർ​ജ്, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ബി എ​ൻ.​ജെ, മാ​ധ്യ​മ​വി​ഭാ​ഗം ത​ല​വ​ൻ ഫാ. ​സോ​ബി ക​ന്നാ​ലി​ൽ, ഡോ. ​മൈ​ക്കി​ൾ പു​ത്ത​ൻ​ത​റ, ഐ​ശ്വ​ര്യ പ്ര​ദീ​പ്, ട്വി​ങ്കി​ൾ സാ​റാ ജോ​സ​ഫ്, സ​ബി​താ ന​സീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബി​പി​ൻ​ച​ന്ദ്ര​ൻ,ഹ്ര​സ്വ​ചി​ത്ര ഡ​യ​റ​ക്ട​റും പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​മാ​യ ആ​ൻ​സ​ണ്‍ തോ​മ​സ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. കേ​ര​ള​ത്തി​ലെ വി​വി​ധ ക​ലാ​ല​യ​ങ്ങ​ളി​ൽ​നി​ന്നാ​യി നാ​ൽ​പ​തോ​ളം ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.