മ​ത്സ്യ അ​വ​ശി​ഷ്ട​ങ്ങ​ൾ ഓ​ട​യി​ൽ ത​ള്ളി; ആ​രോ​ഗ്യ വ​കു​പ്പ് പ​തി​നാ​യി​രം രൂ​പ പി​ഴ​യ​ടപ്പി​ച്ചു
Sunday, May 15, 2022 12:42 AM IST
മ​റ​യൂ​ർ: മ​റ​യൂ​ർ ടൗ​ണി​ന് സ​മീ​പ​ത്തു​ള്ള ഓ​ട​യി​ൽ മ​ത്സ്യ അ​വ​ശി​ഷ്ട​ങ്ങ​ൾ ത​ള്ളി​യ​തി​നെ​തു​ട​ർ​ന്ന് മ​ത്സ്യ വ്യാ​പാ​രി​യി​ൽ​നി​ന്നും ആ​രോ​ഗ്യ വ​കു​പ്പ് 10000 രൂ​പ പി​ഴ ഈ​ടാ​ക്കി. ഓ​ട​യി​ൽ​നി​ന്നും ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ​തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ൾ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യെ തു​ട​ർ​ന്നാ​ണ് മ​റ​യൂ​ർ - പ​ട്ടി​കാ​ട് റോ​ഡി​ൽ മ​ത്സ്യം വി​ൽ​പ്പ​ന ന​ട​ത്തു​ന്ന വ്യാ​പാ​രി​ക്ക് പി​ഴ ചു​മ​ത്തി​യ​ത്.