അ​ടി​മാ​ലി​യി​ൽ ക​ഞ്ചാ​വ് സം​ഘ​ങ്ങ​ൾ ഏ​റ്റു​മു​ട്ടി; പെ​ട്രോ​ൾ ബോം​ബേ​റി​ൽ ര​ണ്ടു​പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു
Sunday, May 15, 2022 12:42 AM IST
അ​ടി​മാ​ലി: ഇ​രു സം​ഘം യു​വാ​ക്ക​ൾ ത​മ്മി​ൽ ഉ​ണ്ടാ​യ വാ​ക്കേ​റ്റം സം​ഘ​ട്ടന​ത്തി​ൽ ക​ലാ​ശി​ച്ചു. സം​ഘ​ട്ട​നത്തി​നി​ടെ ഉ​ണ്ടാ​യ പെ​ട്രോ​ൾ ബോം​ബേ​റി​ൽ ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു.

ചാ​റ്റു​പാ​റ സ്വ​ദേ​ശി സു​ധീ​ഷ്, അ​ടി​മാ​ലി സ്വ​ദേ​ശി മു​രു​ക​ൻ എ​ന്നി​വ​ർ​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. സു​ധീ​ഷ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും മു​രു​ക​ൻ ത​മി​ഴ്നാ​ട് തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ അ​ടി​മാ​ലി കാം​കോ ജം​ഗ്ഷ​നി​ലാ​ണ് സം​ഘ​ട്ട​ന​ത്തി​ന് തു​ട​ക്കം. ഇ​വി​ടെ ആ​റം​ഗ​ങ്ങ​ൾ ഏ​റ്റു​മു​ട്ടി​യി​രു​ന്നു. ഇ​തി​ന് ശേ​ഷം ഇ​രു​വ​രും പി​രി​ഞ്ഞു​പോ​യി.
രാ​ത്രി 12 ഓ​ടെ ചാ​റ്റു​പാ​റ​യി​ൽ സം​ഘം വീ​ണ്ടും ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് പെ​ട്രോ​ൾ ബോം​ബേ​റു​ണ്ടാ​യ​ത്.

ബി​യ​ർ​കു​പ്പി​യി​ൽ പെ​ട്രോ​ൾ​നി​റ​ച്ച് തി​രി​യി​ട്ട് എ​റി​യു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ടി​മാ​ലി സി​ഐ​യു​ടെ നേ​തൃത്യ​ത്തി​ൽ തേ​നി ആ​ശു​പ​ത്രി​യി​ൽ എ​ത്തി മു​രു​ക​ന്‍റെ​യും എ​സ്ഐ​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ സു​ധീ​ഷി​ന്‍റെ​യും മൊ​ഴി എ​ടു​ത്തു. ര​ണ്ട് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.
സം​ഘ​ർ​ഷ​ത്തി​ന് ഉ​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ല. സു​ധീ​ഷി​ന്‍റെ പൊ​ള്ള​ൽ സാ​ര​മു​ള​ള​താ​ണ്.