താ​ലൂ​ക്ക് ക​ണ്‍​വ​ൻ​ഷ​ൻ
Sunday, May 15, 2022 12:42 AM IST
ചെ​റു​തോ​ണി: മ​ന​സ് ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ ഇ​ടു​ക്കി താ​ലൂ​ക്ക് ക​ണ്‍​വ​ൻ​ഷ​ൻ ചെ​റു​തോ​ണി​യി​ൽ ന​ട​ന്നു. ചെ​റു​തോ​ണി വ്യാ​പാ​ര ഭ​വ​നി​ൽ​ന​ട​ന്ന ക​ണ്‍​വ​ൻ​ഷ​ൻ മ​ന​സി​ന്‍റെ ര​ക്ഷാ​ധി​കാ​രി റോ​ബ​ർ​ട്ട് ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ടു​ക്കി താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ഷാ​ജി പു​ന്നി​ല​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് ക​ന്പി​ളി​ക​ണ്ടം, സെ​ക്ര​ട്ട​റി ലീ​ലാ​മ്മ രാ​ജ​ൻ, ബി​ജു മു​ക്കു​ടം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ടു​ക്കി താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റാ​യി ഷാ​ജി പു​ന്നി​ല​ത്തി​നെ തെ​ര​ഞ്ഞെ​ടു​ത്തു.