ഐ​ക്യ മ​ലഅ​ര​യ മ​ഹാ​സ​ഭ സം​സ്ഥാ​ന സ​മ്മേ​ള​നം ന​ട​ത്തി
Sunday, May 15, 2022 11:00 PM IST
നാ​ടു​കാ​ണി: ഗോ​ത്ര ജ​ന​ത കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് നി​ല​നി​ൽ​പ്പി​ന് വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. ഐ​ക്യ മ​ല അ​ര​യ മ​ഹാ​സ​ഭ സം​സ്ഥാ​ന സ​മ്മേ​ള​നം നാ​ടു​കാ​ണി ട്രൈ​ബ​ൽ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന ബ​ജ​റ്റി​ൽ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കി​യി​ട്ടു​ണ്ട്. ചി​കി​ത്സാ സേ​വ​ന​ത്തി​ന് മാ​ത്ര​മാ​യി ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 100 ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​ആ​ർ.​ദി​ലീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ശ​ബ​രി സാ​ന്ത്വ​നം പ​ദ്ധ​തി​യി​ൽ നി​ന്നു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​എ​ൻ. മോ​ഹ​ന​ൻ നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​സ​ജീ​വ്,ര​ക്ഷാ​ധി​കാ​രി പി.​കെ. നാ​രാ​യ​ണ​ൻ, കെ.​ആ​ർ. ഗം​ഗാ​ധ​ര​ൻ, പ്ര​ഫ. വി.​ജി. ഹ​രീ​ഷ് കു​മാ​ർ, ഡോ. ​സി.​കെ. സ്മി​ത, അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത തു​ള​സീ​ധ​ര​ൻ, വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് മെം​ബ​ർ രാ​ജി ച​ന്ദ്ര​ശേ​ഖ​ര​ൻ, പ്ര​മോ​ദ് എ​സ്. പാ​ട​ത്തി​ൽ, ക​വി​ത രാ​ജ​ൻ, കെ.​എ​ൻ. പ​ത്മ​നാ​ഭ​ൻ, കെ.​കെ. വി​ജ​യ​ൻ, പ​ത്മാ​ക്ഷി വി​ശ്വം​ഭ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.