കെ.​ആ​ർ. ഗൗ​രി​യ​മ്മ അ​നു​സ്മ​ര​ണം നടത്തി
Sunday, May 15, 2022 11:00 PM IST
വെ​ള്ള​ത്തൂ​വ​ൽ: ജെഎസ്്എ​സ് സ്ഥാ​പ​ക നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ കെ.​ആ​ർ. ഗൗ​രി​യ​മ്മ​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​കം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ച​രി​ച്ചു. ചെ​ങ്കു​ളം മേ​ഴ്സി ഹോ​മി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ജോ​ളി ജീ​സ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എം. മൈ​തീൻ, ​സി​എം​പി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ. കു​ര്യ​ൻ, കെ.​എ. ജീ​സ​സ്, ബ​ഷീ​ർ പ​ഴ​ന്പി​ള്ളി, സാ​ബു കെ. ​വ​ർ​ഗീ​സ്, ഹ​നീ​ഫ റാ​വു​ത്ത​ർ, ഉ​ണ്ണി​കൃ​ഷ്ണ​ൻ മ​ണി​മ​ല, മേ​ഴ്സി ഹോം ​ഡ​യ​റ​ക്ട​ർ മോ​ളി മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
മേ​ഴ്സി ഹോ​മി​ലെ അ​ഗ​തി​ക​ൾ​ക്ക് അ​ന്ന​ദാ​ന കി​റ്റു​ക​ൾ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ജ​യ​ൻ വി​ത​ര​ണം ചെ​യ്തു.