അ​പ​ക​ടഭീ​ഷ​ണി​യായി സം​ര​ക്ഷ​ണഭി​ത്തി
Sunday, May 15, 2022 11:00 PM IST
മൂ​ല​മ​റ്റം: ഇ​ടു​ക്കി റോ​ഡി​ലെ ക​രി​പ്പി​ല​ങ്ങാ​ട് ഹെ​യ​ർ​പി​ൻ വ​ള​വി​ന് സ​മീ​പ​ത്ത് നി​ർ​മി​ച്ച സം​ര​ക്ഷ​ണ​ഭി​ത്തി വ​ൻ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഭാ​ഗ​ത്തി​നും പു​തി​യ സം​ര​ക്ഷ​ണ ഭി​ത്തി​ക്കും ഇ​ട​യി​ലു​ള്ള വ​ലി​യ വി​ട​വി​ൽ മ​ണ്ണി​ട്ട് നി​ക​ത്തി​യി​ട്ടി​ല്ല. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ശ​ക്ത​മാ​യ വെ​ള്ള​പ്പാ​ച്ചി​ൽ റോ​ഡി​ലൂ​ടെ​യൊ​ഴു​കി ഈ ​വി​ട​വി​ലേ​ക്കാ​ണ് പ​തി​ക്കു​ന്ന​ത്. ഇ​ത് സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ ബ​ല​ക്ഷ​യ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. ഏ​ത് നി​മി​ഷ​വും സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞ് പ്ര​ദേ​ശ​ത്ത് മ​ല​യി​ടി​ച്ചി​ലു​ണ്ടാ​കു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യാ​ൽ വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന കോ​ള​പ്ര ഭാ​ഗ​ത്തേ​ക്കാ​ണ് ഇ​ത് പ​തി​ക്കു​ക. സം​ര​ക്ഷ​ണ ഭി​ത്തി​ക്ക് താ​ഴെ​യാ​യി അ​ഞ്ച് കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​കു​മെ​ന്ന ഭീ​തി​യെ തു​ട​ർ​ന്ന് ഇ​വി​ടു​ത്തെ താ​മ​സ​ക്കാ​രോ​ട് സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റി താ​മ​സി​ക്ക​ണ​മെ​ന്ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​താ​യി പ​ഞ്ചാ​യ​ത്തം​ഗം രാ​ജി ച​ന്ദ്ര​ശേ​ഖ​ര​ൻ പ​റ​ഞ്ഞു. മ​റ്റ് താ​മ​സ സ്ഥ​ലം ല​ഭി​ക്കാ​ത്ത​വ​ർ​ക്കാ​യി ക​രി​പ്പി​ല​ങ്ങാ​ട് ഗ​വ. ട്രൈ​ബ​ൽ എ​ൽ​പി സ്കൂ​ളി​ൽ ഇ​തി​നാ​യു​ള്ള സ​ജ്ജീ​ക​ര​ണം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും പ​ഞ്ചാ​യ​ത്തം​ഗം അ​റി​യി​ച്ചു.
റോ​ഡി​ലെ വ​ള​വി​നോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്താ​ണ് ഈ ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം. മ​ണ്ണി​ട്ട് നി​ക​ത്താ​ത്ത​തി​നാ​ൽ ഇ​വി​ടെ റോ​ഡി​ന് വീ​തി കു​റ​വാ​ണ്. ഒ​റ്റ വ​രി​യാ​യി മാ​ത്ര​മാ​ണ് ഇ​തു​വ​ഴി വാ​ഹ​നം ക​ട​ന്ന് പോ​കു. ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ധ​ന​വു​മാ​യെ​ത്തി​യ കൂ​റ്റ​ൻ ടാ​ങ്ക​ർ ലോ​റി ഇ​തേ സ്ഥ​ല​ത്ത് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. എ​തി​ർ ദി​ശ​യി​ൽ നി​ന്ന് വ​ന്ന വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ നി​ർ​മാ​ണ​ത്തി​നാ​യി മ​ണ്ണെ​ടു​ത്ത ഭാ​ഗ​ത്തേ​ക്ക് ടാ​ങ്ക​ർ ലോ​റി തെ​ന്നി നീ​ങ്ങു​ക​യാ​യി​രു​ന്നു. ത​ല​നാ​രി​ഴ​ക്കാ​ണ് അ​ന്ന് വാ​ഹ​നം കൊ​ക്ക​യി​ലേ​ക്ക് പ​തി​ക്കാ​തി​രു​ന്ന​ത്.
മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ശ്ര​മ​ത്തി​നൊ​ടു​വി​ൽ മ​ണ്ണ് മാ​ന്തി യ​ന്ത്ര​വും ക്രെ​യി​നും ഉ​പ​യോ​ഗി​ച്ചാ​ണ് ടാ​ങ്ക​ർ ലോ​റി റോ​ഡി​ലേ​ക്ക് തി​രി​കെ ക​യ​റ്റി​യ​ത്. മാ​സ​ങ്ങ​ളാ​യി ന​ട​ക്കു​ന്ന നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ തു​ട​ർ​ന്ന് ഇ​വി​ടെ ഗ​താ​ഗ​ത കു​രു​ക്കും പ​തി​വാ​ണ്. ജി​ല്ലാ ആ​സ്ഥാ​ന​ത്തേ​ക്ക് അ​ട​ക്ക​മു​ള്ള പ്ര​ധാ​ന റോ​ഡാ​യ​തി​നാ​ൽ ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്ന് പോ​കു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് എ​ത്ര​യും വേ​ഗം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി റോ​ഡി​ലെ അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.