തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഭ​യെ വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​ത് അ​പ​ല​പ​നീ​യം
Sunday, May 15, 2022 11:05 PM IST
ഉൗ​ന്നു​ക​ൽ: തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്യ​ധാ​ര രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​ന് സ​ഭ​യു​ടെ പേ​ര് വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​ത് അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് യൂ​ത്ത് കൗ​ണ്‍​സി​ൽ കോ​ത​മം​ഗ​ലം രൂ​പ​താ സ​മി​തി വ്യ​ക്ത​മാ​ക്കി. വ്യ​ക്തി​ക​ളെ ത​രം തി​രി​ച്ച് സ​ഭ​യു​ടെ സ്ഥാ​നാ​ർ​ത്ഥി​യാ​ണെ​ന്നു പ​റ​യു​ന്ന​ത് ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ന് അ​പ​ക​ട​മാ​ണ്.​
സ​ഭ​യെ മു​ൻ​നി​ർ​ത്തി വോ​ട്ട് നേ​ടാ​നു​ള്ള രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ ത​ന്ത്രം വി​ശ്വാ​സി​ക​ൾ​ക്ക് തി​രി​ച്ച​റി​യാ​നാ​കും. സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന യ​ഥാ​ർ​ത്ഥ പ്ര​ശ്ന​ങ്ങ​ളി​ൽ നി​ന്നും നി​ന്നും ശ്ര​ദ്ധ തി​രി​ക്കാ​നാ​ണ് ഇ​തി​ലൂ​ടെ ശ്ര​മി​ക്കു​ന്ന​തെ​ന്നും യൂ​ത്ത് കൗ​ണ്‍​സി​ൽ കു​റ്റ​പ്പെ​ടു​ത്തി.

ക​ണ്‍​വീ​ന​ർ ഷൈ​ജു ഇ​ഞ്ച​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മീ​ഡി​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ബി കാ​ഞ്ഞി​ര​പ്പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ അ​രു​ണ്‍ ജോ​സ​ഫ്, ഷി​നോ ജി​ൽ​സ​ണ്‍, സി​റി​ൽ അ​ത്തി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.