തൊ​മ്മ​ൻ​കു​ത്തി​ൽ കാ​ട്ടാ​നശ​ല്യം രൂ​ക്ഷം
Sunday, May 15, 2022 11:05 PM IST
തൊ​മ്മ​ൻ​കു​ത്ത്: വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം. ക​ഴി​ഞ്ഞ ദി​വ​സം തേ​ൻ​കു​ഴി ഭാ​ഗ​ത്ത് കാ​ട്ടാ​ന​ക​ൾ കൂ​ട്ട​മാ​യി വ​ന്ന് ഷെ​ഢ് ന​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​വി​ടെ കാ​ട്ടാ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ​യെ​ത്തി ഷെ​ഡ് ത​ക​ർ​ത്തി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം ആ​ന ഇ​റ​ങ്ങി​യ​പ്പോ​ൾ ഷെ​ഢ് കൂ​ടാ​തെ ഏ​റു​മാ​ട​ത്തി​നും നാ​ശ​ന​ഷ്ടം ഉ​ണ്ടാ​ക്കി​യി​രു​ന്നു. വേ​ളൂ​ർ വ​ന​ത്തി​ൽ നി​ന്നാ​ണ് കാ​ട്ടാ​ന വ​രു​ന്ന​തെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
ആ​ന​ക​ൾ വ​ന്ന് നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ത​മം​ഗ​ലം ഡി​എ​ഫ്ഒ​യ്ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​താ​യി വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു. ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഈ ​വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ എ​ത്തു​ന്ന​ത്. മ​നോ​ഹ​ര​മാ​യ വ്യു ​പോ​യി​ന്‍റും വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും തൊ​മ്മ​ൻ​കു​ത്ത് ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ൽ ഉ​ണ്ട് . ഇ​വി​ടെ​യെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.