ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​ർ
Sunday, May 15, 2022 11:05 PM IST
പെ​രു​വ​ന്താ​നം: പെ​രു​വ​ന്താ​നം ഫൊ​റോ​ന എ​സ്എം​വൈ​എ​മ്മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​രി​യ​ർ ഗൈ​ഡ​ൻ​സ് പ്രോ​ഗ്രാം ക​രി​യ​ർ എ​ക്സ്പോ 2K22 സം​ഘ​ടി​പ്പി​ക്കു​ന്നു. നാ​ളെ രാ​വി​ലെ 9.30ന് ​പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഫൊ​റോ​നാ എ​സ്എം​വൈ​എം ഡ​യ​റ​ക്ട​ർ ഫാ. ​വി​ജി​ൻ കോ​ട്ടൂ​രി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് കൊ​ച്ചു​പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
സെ​ന്‍റ് ജോ​സ​ഫ്സ് ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് ന​ല്ലൂ​ർ​കാ​ലാ​യി​പ​റ​ന്പി​ൽ, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് തോ​മ​സ് അ​ല​ക്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.ഫാ. ​ബി​ജു ചു​ള​യി​ല്ലാ​പ്ലാ​ക്ക​ൽ, ഡോ. ​ആ​ന്‍റ​ണി ക​ല്ലം​ന്പ​ള്ളി, ബെ​ന്നി തോ​മ​സ് (എം​ഡി റൊ​ണാ​ൾ​ഡോ സ്പാ ​ഗോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ) എ​ന്നി​വ​ർ ക്ലാ​സ് ന​യി​ക്കും. ലീ​ല എ​ൽ. ഗി​രീ​ഷ്, അ​ജീ​ഷ് ദാ​സ​ൻ എ​ന്നി​വ​രു​ടെ സം​ഗീ​ത വി​രു​ന്നും തു​ട​ർ​ന്ന് ഉ​ച്ച​ഭ​ക്ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കും. ക​ട്ട​പ്പ​ന ഉ​പ്പു​ത​റ​യി​ൽ നി​ന്നും അ​ണ​ക്ക​ര കു​മ​ളി​യി​ൽ നി​ന്നും മു​ക്കൂ​ട്ടു​ത​റ, പൊ​ൻ​കു​ന്നം, കാ​ഞ്ഞി​ര​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ബ​സ് സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. ഫോ​ണ്‍: 9497203644, 9605636540.