ഏ​തു ചെ​യി​നി​ലാ​ണ് കു​രു​ങ്ങി​യ​ത് പ​ത്തുചെ​യി​ൻ​കാ​രു​ടെ പ​ട്ട​യം?
Monday, May 16, 2022 10:45 PM IST
അ​ടി​മാ​ലി: ഇ​നി​യും ഞ​ങ്ങ​ൾ എ​ത്ര​കാ​ലം കാ​ത്തി​രി​ക്ക​ണം? ചോ​ദി​ക്കു​ന്ന​ത് ക​ല്ലാ​ർ​കു​ട്ടി പ​ത്തു​ചെ​യി​ൻ മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ. പ​ട്ട​യം ത​രാം ത​രാ​മെ​ന്നു അ​ധി​കാ​രി​ക​ൾ പ​റ​യാ​ൻ തു​ട​ങ്ങി​യി​ട്ടു കാ​ലം കു​റെ​യാ​യി. പ​ക്ഷേ, കാ​ര്യ​ങ്ങ​ൾ ഇ​പ്പോ​ഴും പ്ര​തി​സ​ന്ധി​യു​ടെ ഏ​തൊ​ക്കെ​യോ ചെ​യി​നു​ക​ളി​ൽ കു​രു​ങ്ങി​ക്കി​ട​ക്കു​ന്നു.

തെരഞ്ഞെടുപ്പ്
വ​രു​ന്പോ​ൾ
ഇ​ള​കും!

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ലം അ​ടു​ത്തു​വ​രു​ന്പോ​ൾ പ​ട്ട​യപ്ര​ശ്നം വ​ലി​യ ച​ർ​ച്ച​യാ​ണ്. ഉ​ട​നെ വാ​ങ്ങി​ത്ത​രാ​മെ​ന്നു രാ​ഷ്‌​ട്രീ​യ​ക്കാ​രെ​ല്ലാം ആ​ണ​യി​ടും. എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തോ​ടെ എ​ല്ലാം തീ​രും. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് ക​ല്ലാ​ർ​കു​ട്ടി​യി​ലെ പ​ട്ട​യ​പ്ര​ശ്നം പ​ഠി​ച്ച് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് സ​ർ​ക്കാ​ർ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചി​രു​ന്നു. ഇ​തോ​ടൊ​പ്പം ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​ർ​വേ ഉ​ദ്യോ​ഗ​സ്ഥ​രെ​യും നി​യ​മി​ച്ച​തോ​ടെ ഉ​ട​ൻ പ​ട്ട​യം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു പ​ത്തു​ചെ​യി​ൻ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ. എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ സ​ർ​വേ ന​ട​പ​ടി നി​ല​ച്ചു.

ജി​ല്ല​യി​ലെ അ​ണ​ക്കെ​ട്ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ർ​ഷ​ക​ർ​ക്കു പ​ട്ട​യം നി​ഷേ​ധി​ക്കു​ന്ന​തി​ന് എ​തി​രേ​യു​ള്ള പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ച​തു ക​ല്ലാ​ർ​കു​ട്ടി​യി​ലാ​യി​രു​ന്നു. അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കു​ന്ന​തി​നു മു​ന്പ് കു​ടി​യേ​റി​യ ക​ർ​ഷ​ക​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

ഇ​തോ​ടൊ​പ്പം 1965 കാ​ല​ഘ​ട്ട​ത്തി​ൽ ജ​ലാ​ശ​യ​ത്തി​നു സ​മീ​പ​മു​ള്ള ഏ​താ​നും കൃ​ഷിഭൂ​മി​ക്കു സ​ർ​ക്കാ​ർ പ​ട്ട​യം ന​ൽ​കി​യി​ട്ടു​മു​ണ്ട്. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മേ​ഖ​ല​യി​ലെ പ​ട്ട​യ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു ക​ർ​ഷ​ക​ർ സ​മ​ര​മാ​രം​ഭി​ച്ച​ത്.

കല്ലാർകുട്ടിയോട്അയിത്തം!

മു​ൻ സ​ർ​ക്കാ​രു​ക​ളു​ടെ കാ​ല​ത്ത് ഇ​ര​ട്ട​യാ​ർ ഡാ​മി​ന്‍റെ കാ​ച്ച്മെ​ന്‍റ് ഏ​രി​യ ഉ​ൾ​പ്പെ​ടു​ന്ന പ​ത്തുചെ​യി​ൻ പ്ര​ദേ​ശം, ഇ​ടു​ക്കി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ഏ​ഴുചെ​യി​ൻ ഉ​ൾ​പ്പെ​ടു​ന്ന അ​യ്യ​പ്പ​ൻ​കോ​വി​ൽ, ഉ​പ്പു​ത​റ മേ​ഖ​ല​ക​ളി​ലും പ​ട്ട​യം ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, 3500 ഓ​ളം കു​ടു​ംബ​ങ്ങ​ൾ പ​ട്ട​യ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന ക​ല്ലാ​ർ​കു​ട്ടി​യെ ന​ട​പ​ടി​യി​ൽനി​ന്ന് ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.​ ഇ​ടു​ക്കി, ദേ​വി​കു​ളം താ​ലൂ​ക്കു​ക​ളി​ൽ ഉ​ൾ​പെ​ടു​ന്ന വെ​ള്ള​ത്തൂ​വ​ൽ, കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ് ക​ല്ലാ​ർ​കു​ട്ടി പ​ത്തു ചെ​യി​ൻ പ്ര​ദേ​ശം.
കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ത​ക​ർ​ച്ച​യും കോ​വി​ഡ് മൂ​ലം ഉ​ണ്ടാ​യ പ്ര​തി​സ​ന്ധി​യും നേ​രി​ടു​ന്ന കാ​ല​ത്തു സ​ർ​ക്കാ​ർ ന​ൽ​കു​ന്ന സ​ഹാ​യ​ങ്ങ​ൾ, കാ​ർ​ഷി​ക വാ​യ്പ​ക​ൾ എ​ന്നി​വ​യെ​ല്ലാം പ​ട്ട​യം ഇ​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ കർഷകർക്കു നി​ഷേ​ധി​ക്കു​ക​യാ​ണ്.

അ​തി​നാ​ൽ ക​ല്ലാ​ർ​കു​ട്ടി പ​ട്ട​യവി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ അ​ലം​ഭാ​വം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാണ് കർഷകരുടെ ആവശ്യം. ഒപ്പം, തെരഞ്ഞെ ടുപ്പ് ആകുന്പോൾ മാത്രം ഈ വിഷയം പറഞ്ഞുകൊണ്ട് ഇനിയാരും ഇവിടേക്കു വരേണ്ട എന്നു മുന്നറിയിപ്പും.