മറയൂർ: സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കർമപരിപാടിയിൽ ജില്ലയിൽ വനം വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികൾ മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
മറയൂർ ചന്ദന ഡിവിഷനിലെ മറയൂർ, നാച്ചിവയൽ, കാന്തല്ലൂർ, വണ്ണാന്തുറ എന്നീ മോഡൽ ഫോറസ്റ്റ് സ്റ്റേഷനുകളുടെയും, ’ഇല’ പ്രൊവിഷണൽ സ്റ്റോർ, ഇടുക്കി ഫോറസ്ട്രി ഡിവിഷനിൽ ആരംഭിക്കുന്ന വിദ്യാവനം, ഫോറസ്ട്രി ക്ലബ്, മൂന്നാർ വനം ഡിവിഷനിലെ നവീകരിച്ച സെൻട്രൽ നഴ്സറി ഐബി, നേര്യമംഗലം ഹാത്ത് ബസാർ, വനശ്രീ ഇക്കോ ഷോപ്പ്, മച്ചിപ്ലാവ് ഹണി പ്രോസസിംഗ് സെന്റർ എന്നിവയാണ് മറയൂർ ചന്ദന ഡിവിഷണൽ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തത്.
എ. രാജ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഷീബ ജോർജ്, ഹൈറേഞ്ച് സർക്കിൾ സിസിഎഫ് ജോർജ് പി. മാത്തച്ചൻ, നോയൽ തോമസ്, കോട്ടയം ഫീൽഡ് ഡയറക്ടർ പി.പി പ്രമോദ്, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ്റാണി, ജില്ലാ പഞ്ചായത്തംഗം സി. രാജേന്ദ്രൻ, മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ഉഷ ഹെൻട്രി ജോസഫ്, മറയൂർ ഡിഎഫ്ഒ എം.ജി. വിനോദ്കുമാർ പഞ്ചായത്തംഗങ്ങൾ രാഷ്ട്രീയ പ്രതിനിധികൾ വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.