ഇ​ങ്ങ​നെ മ​തി​യോ മു​ന്നൊ​രു​ക്കം?
Tuesday, May 17, 2022 10:57 PM IST
തൊ​ടു​പു​ഴ: കാ​ല​വ​ർ​ഷം പ​ടി​വാ​തി​ൽ​ക്ക​ൽ എ​ത്തി​യി​ട്ടും മ​ഴ​ക്കാ​ല​പൂ​ർ​വ മു​ന്നൊ​രു​ക്ക​ങ്ങ​ൾ എ​ങ്ങു​മെ​ത്തി​യി​ല്ല. ഇ​നി ചെ​യ്യാ​ൻ പോ​കു​ന്ന​തു ത​ട്ടി​ക്കൂ​ട്ട് ച​ട​ങ്ങു​ക​ൾ മാ​ത്രം.

ജി​ല്ല​യി​ൽ 52 പ​ഞ്ചാ​യ​ത്തു​ക​ളും ര​ണ്ട് ന​ഗ​ര​സ​ഭ​ക​ളു​മാ​ണു​ള്ള​ത്. ഇ​തി​ൽ വി​ര​ലി​ൽ എ​ണ്ണാ​വു​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളും പ​ക​ർ​ച്ച​വ്യാ​ധി​ക​ളും ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ട ശു​ചീ​ക​ര​ണം, മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്ക​ൽ, കൊ​തു​ക് നി​ർ​മാ​ർ​ജ​ന മു​ന്നൊ​രു​ക്ക​ങ്ങ​ൾ എ​ന്നി​വ ന​ട​ത്തി​യി​ട്ടു​ള്ള​ത്.

സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​ത്തി​നി​ടെ എ​ലി​പ്പ​നി ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​യി വ​ർ​ധി​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച ജി​ല്ല​യി​ൽ ക​ട്ട​പ്പ​ന​യ്ക്കു സ​മീ​പം എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത് പ്ര​ശ്ന​ത്തി​ന്‍റെ ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ന്നു. മ​ഞ്ഞ​പ്പി​ത്തം, ഡെ​ങ്കി​പ്പ​നി, വൈ​റ​ൽ​പ​നി തു​ട​ങ്ങി​യ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​രാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ​ക്ക​ണ്ട് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ​യും പി​എ​ച്ച്സി ജീ​വ​ന​ക്കാ​രു​ടെ​യും ജി​ല്ലാ​ത​ല യോ​ഗം ചേ​ർ​ന്ന് അ​ടി​യ​ന്ത​ര​മാ​യി സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്ത​ണ​മെ​ന്നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

പാ​ഠം​പ​ഠി​ച്ചി​ല്ല

ര​ണ്ടു പ്ര​ള​യ​ത്തി​ന്‍റെ ന​ടു​ക്കു​ന്ന ഓ​ർ​മ​ക​ൾ നി​ല​നി​ൽ​ക്കു​ന്പോ​ഴും പു​ഴ​ക​ൾ, തോ​ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ സു​ഗ​മ​മാ​യ ഒ​ഴു​ക്ക് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു വ​ർ​ഷ​ങ്ങ​ളാ​യി അ​ടി​ഞ്ഞു​കൂ​ടി കി​ട​ക്കു​ന്ന മ​ണ​ലും ചെ​ളി​യും നീ​ക്കം​ചെ​യ്യു​ന്ന​തി​നു ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തു വീ​ണ്ടും ദു​ര​ന്ത​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.

ഡാ​മു​ക​ളി​ലെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മ​ല്ല. ജി​ല്ല​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഡാ​മു​ക​ളി​ലെ​ല്ലാം മ​ണ്ണും മ​ണ​ലു​മെ​ല്ലാം അ​ടി​ഞ്ഞ് സം​ഭ​ര​ണ​ശേ​ഷി കു​റ​ഞ്ഞ നി​ല​യി​ലാ​ണ്. ഏ​താ​നും ദി​വ​സം മ​ഴ തു​ട​ർ​ച്ച​യാ​യി പെ​യ്താ​ൽ ഡാ​മു​ക​ൾ വ​ള​രെ​വേ​ഗം നി​റ​യു​ക​യും തു​റ​ന്നു​വി​ടേ​ണ്ട സ്ഥി​തി​യു​മു​ണ്ടാ​കും.
ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യ തീ​വ്ര​മ​ഴ​യെ​ത്തു​ട​ർ​ന്നു വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യി വ​ൻ​നാ​ശം വി​ത​ച്ച അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ നാ​ച്ചാ​ർ​പു​ഴ​യി​ൽ മാ​ത്ര​മാ​ണ് മ​ണ്ണും ക​ല്ലു​മെ​ല്ലാം നീ​ക്കി പു​ഴ​യു​ടെ ആ​ഴം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ച​ത്. തോ​ടു​ക​ളി​ൽ മ​ണ്ണും ചെ​ളി​യും അ​ടി​ഞ്ഞു​കൂ​ടി​യ​ത് എ​ത്ര​യും​വേ​ഗം നീ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​നു വി​വി​ധ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ക​ത്ത് ന​ൽ​കി​യി​ട്ട് നാ​ളു​ക​ളാ​യെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്.

അ​പ​ക​ടം
ത​ല​യ്ക്കു​മു​ക​ളി​ൽ

ജി​ല്ല​യി​ലെ വി​വി​ധ റോ​ഡു​ക​ളി​ൽ അ​പ​ക​ട​ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കി ഗ​താ​ഗ​തം സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി ക​ട​ലാ​സി​ലൊ​തു​ങ്ങു​ക​യാ​ണ്. അ​പ​ക​ട ഭീ​ഷ​ണി​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കു​ന്ന​തി​നു ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും അ​ധി​കൃ​ത​ർ ക​ണ്ട മ​ട്ടി​ല്ല.

സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, വി​ദ്യാ​ല​യ​ങ്ങ​ൾ, സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പു​ര​യി​ട​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​ന്ന കാ​ര്യ​ത്തി​ലും മെ​ല്ല​പ്പോ​ക്കാ​ണ്. റോ​ഡി​ൽ ഡ്രൈ​വ​ർ​മാ​രു​ടെ കാ​ഴ്ച മ​റ​ച്ച് നി​ൽ​ക്കു​ന്ന കാ​ടും പ​ട​ലും വെ​ട്ടി​നീ​ക്കാ​നും അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​കേ​ണ്ടി​യി​രി​ക്കു​ന്നു.

സു​ര​ക്ഷ​യി​ല്ലാ​തെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ

ജി​ല്ല​യി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ​പോ​ലും മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ളോ ബാ​രി​ക്കേ​ഡു​ക​ളോ സ്ഥാ​പി​ക്കാ​ൻ ഇ​നി​യും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ, ടൂ​റി​സം വ​കു​പ്പ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ത്ത​രം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​ത്.

ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ത​മി​ഴ് ഭാ​ഷ​ക​ളി​ൽ ഇ​വ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വ് ഉ​ണ്ടെ​ങ്കി​ലും പ​ല​യി​ട​ങ്ങ​ളി​ലും അ​തു പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. പ്ര​ത്യേ​കി​ച്ച് വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ സ​ജീ​വ​മാ​കു​ന്ന മ​ഴ​ക്കാ​ല​ത്ത് ഇ​തു കാ​ണാ​ൻ ആ​ളു​ക​ൾ എ​ത്തു​ന്പോ​ൾ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​തി​രി​ക്കു​ന്ന​ത് അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​ക​യാ​ണ്.

ജീ​വ​നു വി​ല​യി​ല്ലേ

പാ​റ​മ​ട​ക​ളോ​ട​നു​ബ​ന്ധി​ച്ചു​ള്ള കു​ള​ങ്ങ​ൾ, പു​ര​യി​ട​ങ്ങ​ളി​ലെ പ​ടു​താ​ക്കു​ള​ങ്ങ​ൾ എ​ന്നി​വ അ​പ​ക​ടം വി​ത​യ്ക്കു​ന്ന ഇ​ട​ങ്ങ​ളാ​ണ്. മ​ഴ​ക്കാ​ല​ത്ത് ഇ​ത്ത​രം ഇ​ട​ങ്ങ​ളി​ൽ കു​ട്ടി​ക​ളും മ​റ്റും മു​ങ്ങി​മ​രി​ക്കു​ന്ന​തു പ​തി​വാ​ണ്.

ഇ​ങ്ങ​നെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ സു​ര​ക്ഷാ​വേ​ലി​ക​ൾ നി​ർ​മി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ന​ൽ​കി​യ​ത​ല്ലാ​തെ തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല.

സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ മ​ൽ​സ്യം വ​ള​ർ​ത്ത​ലി​നും ജ​ല​സേ​ച​ന​ത്തി​നു​മാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന പ​ടു​താ​ക്കു​ള​ങ്ങ​ൾ വ​ർ​ഷ​കാ​ല​മാ​കു​ന്ന​തോ​ടെ പാ​യ​ലും മ​റ്റും പി​ടി​ച്ച് തെ​ന്നി​വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

പ​ടു​താ​ക്കു​ള​ത്തി​ൽ കാ​ൽ​വ​ഴു​തി​വീ​ണ് ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ൽ പ​ത്തോ​ളം മ​ര​ണ​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​ക​ളാ​ണ് കൂ​ടു​ത​ലാ​യും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. മ​ല​ങ്ക​ര, ഇ​ടു​ക്കി ജ​ലാ​ശ​യ​ങ്ങ​ളി​ലും അ​പ​ക​ടം പ​തി​വാ​ണ്.

ഡാ​മു​ക​ളി​ലെ സൈ​റ​ണ്‍
ട്ര​യ​ൽ റ​ണ്‍ ന​ട​ത്തും

ഇ​ടു​ക്കി: കാ​ല​വ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ടു​ക്കി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ക​ല്ലാ​ർ, ഇ​ര​ട്ട​യാ​ർ, ചെ​റു​തോ​ണി എ​ന്നീ ഡാ​മു​ക​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള സൈ​റ​ന്‍റെ സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ഇ​ന്നു രാ​വി​ലെ പ​ത്തി​ന് ചെ​റു​തോ​ണി, ഇ​ര​ട്ട​യാ​ർ ഡാ​മു​ക​ളി​ലും ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ക​ല്ലാ​ർ ഡാ​മി​ലും സൈ​റ​ൺ ട്ര​യ​ൽ റ​ണ്‍ ന​ട​ത്തും. ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ലെ​ന്നു ്ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.