ദേ​ശീ​യ പാ​ത​യോ​ര​ത്തെ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റാം
Tuesday, May 17, 2022 10:58 PM IST
മൂ​ന്നാ​ർ: കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത 85ന്‍റെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നം​വ​കു​പ്പു​മാ​യി നി​ല​നി​ന്നി​രു​ന്ന ത​ർ​ക്ക​ങ്ങ​ൾ സ​ർ​ക്കാ​ർ ഇ​ട​പെട്ട് പ​രി​ഹ​രി​ച്ചു. ഇ​തോ​ടെ ദേ​ശീ​യ പാ​ത​യോ​ര​ത്തെ മ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ മു​റി​ച്ചു​നീ​ക്കി തു​ട​ങ്ങി.
ര​ണ്ടു​വ​ർ​ഷം​കൊ​ണ്ട് പൂ​ർ​ത്തി​യാ​കേ​ണ്ട പ​ദ്ധ​തി അ​ഞ്ചു വ​ർ​ഷ​മാ​യി​ട്ടും പൂ​ർ​ത്തി​യാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ എ. ​രാ​ജ എം​എ​ൽ​എ ടൂ​റി​സം മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ളെ​ത്തു​ട​ർ​ന്നാ​ണ് ത​ർ​ക്കം പ​രി​ഹ​രി​ച്ച​ത്. റോ​ഡു പ​ണി​യു​ടെ 80 ശ​ത​മാ​നം ജോ​ലി​ക​ളും പൂ​ർ​ത്തി​യാ​ക്കാ​നാ​യെ​ങ്കി​ലും മ​ര​ങ്ങ​ൾ വെ​ട്ടാ​നു​ള്ള അ​നു​മ​തി ല​ഭി​ക്കാ​ത്ത​തു​മൂ​ലം ചി​ല ഭാ​ഗ​ങ്ങ​ളി​ൽ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​യി​രു​ന്നി​ല്ല. ത​ർ​ക്കം നി​ല​നി​ന്ന ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കി പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​വാ​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ടൂ​റി​സം മ​ന്ത്രി ഇ​ട​പെ​ട്ട​ത്.
ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ വ​നം​വ​കു​പ്പു​മാ​യി ഇ​തു​സം​ബ​ന്ധി​ച്ച നി​ര​വ​ധി ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​രു​ന്നി​ല്ല. മ​രം മു​റി​ക്കാ​നു​ള്ള അ​നു​മ​തി ല​ഭി​ച്ച​തോ​ടെ വി​ക​സ​ന പ​ണി​ക​ൾ പൂ​ർ​ണ​മാ​യും പൂ​ർ​ത്തീ​ക​രി​ച്ച് സു​ഗ​മ​മാ​യ ഗ​താ​ഗ​തം സാ​ധ്യ​മാ​ക്കു​മെ​ന്ന് ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ദി​വ്യ​ജ്യോ​തി പ്ര​യാ​ണം

രാ​ജാ​ക്കാ​ട്: എ​സ്എ​ൻ​ഡി​പി യോ​ഗം രാ​ജാ​ക്കാ​ട് യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 21 മു​ത​ൽ 23 വ​രെ എ​ൻ​ആ​ർ സി​റ്റി എ​സ്എ​ൻ​വി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ശ്രീ​നാ​രാ​യ​ണ ധ​ർ​മ വി​ചാ​ര യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ശ്രീ​നാ​രാ​യ​ണ ദി​വ്യ​ജ്യോ​തി പ്ര​യാ​ണം മു​ട്ടു​കാ​ട്ടി​ൽ​നി​ന്ന് ആ​രം​ഭി​ച്ചു.
മു​ട്ടു​കാ​ട് അ​ർ​ധ​നാ​രീ​ശ്വ​ര ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എം.​ബി. ശ്രീ​കു​മാ​റി​ന് പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.