ഹോ​ട്ട​ലു​ക​ളി​ലെ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ കി​ട്ടി​യ​ത്
Tuesday, May 17, 2022 10:58 PM IST
ക​ട്ട​പ്പ​ന: ടൗ​ണി​ലെ ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നും ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗം മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി പ​ഴ​കി​യ​തും ഉ​പ​യോ​ഗ​ശൂ​ന്യ​വു​മാ​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​തി​ന്‍റെ രേ​ഖ​ക​ൾ പു​റ​ത്താ​യി.
ക​ഴി​ഞ്ഞ പ​ത്തി​നാ​ണ് ക​ട്ട​പ്പ​ന​യി​ലെ ഓ​റ​ഞ്ച്, പോ​ർ​ഷ് ഗ്രി​ൽ എ​ന്നീ ഹോ​ട്ടലു​ക​ളി​ൽ ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗം മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ഓ​റ​ഞ്ച് ഹോ​ട്ട​ലി​ൽ​നി​ന്നും പ​ഴ​കി​യ ചി​ക്ക​ൻ വ​റു​ത്ത​ത്, ബീ​ഫ് റോ​സ്റ്റ്, ഫ്രൈ​ഡ് റൈ​സ് എ​ന്നി​വ​യാ​ണ് ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്. അ​ടു​ക്ക​ള​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ടം വൃ​ത്തി​ഹീ​ന​മെ​ന്നും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. പ​രി​ശോ​ധ​നാ സ​മ​യ​ത്ത് ഹെ​ൽ​ത്ത് കാ​ർ​ഡ് കാ​ണി​ച്ചി​ല്ലെ​ന്നും ന​ഗ​ര​സ​ഭാ രേ​ഖ​ക​ളി​ലു​ണ്ട്. ഹോ​ട്ട​ലു​ട​മ​യി​ൽ നി​ന്നും മാ​പ്പ് അ​പേ​ക്ഷ എ​ഴു​തി വാ​ങ്ങി​യ​ശേ​ഷം 1510 രൂ​പ ന​ഗ​ര​സ​ഭ പി​ഴ​യീ​ടാ​ക്കി. പോ​ർ​ഷ് ഗ്രി​ൽ ഹോ​ട്ട​ലി​ൽ​നി​ന്നും പഴകിയ‍ സ​ലാ​ഡും മയോണ​യി​സു​മാ​ണ് പി​ടി​കൂ​ടി​യ​ത്. 1010 രൂ​പ ഇ​വ​രി​ൽ​നി​ന്നും പി​ഴ​യീ​ടാ​ക്കി. ന​ഗ​ര​ത്തി​ലെ ചി​ല ഹോ​ട്ട​ലു​ക​ളി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണം വി​ൽ​ക്കു​ന്നെ​ന്ന തു​ട​ർ​ച്ച​യാ​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് ആ​രോ​ഗ്യ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.